121

Powered By Blogger

Monday, 29 December 2014

പണം ഇരട്ടിപ്പിച്ച്‌ നല്‍കാമെന്ന്‌ വാഗ്‌ദാനംചെയ്‌ത് തട്ടിപ്പ്‌: മൂന്നംഗസംഘം പിടിയില്‍











Story Dated: Sunday, December 28, 2014 02:03


കുന്നംകുളം: പണം ഇരട്ടിപ്പിച്ച്‌ നല്‍കാമെന്ന്‌ വാഗ്‌ദാനംചെയ്‌ത് പണം തട്ടിപ്പ്‌ നടത്തുന്ന മൂന്നംഗസംഘം കുന്നംകുളം പോലീസ്‌ പിടിയിലായി. വടക്കാഞ്ചേരി പരുത്തിപ്ര പള്ളിപ്പുറത്ത്‌ വീട്ടില്‍ ശശി (50), കൂനംമൂച്ചി കുമരനെല്ലൂര്‍ വലിയകത്ത്‌ അബൂബക്കര്‍ (58), വടക്കാഞ്ചേരി റെയില്‍വെസ്‌റ്റേഷന്‍ പരിസരത്ത്‌ താമസിക്കുന്ന പുത്തന്‍പീടികയില്‍ ഷറഫുദ്ദീന്‍ എന്ന അഷറഫ്‌ (36) എന്നിവരാണ്‌ പിടിയിലായത്‌.


പന്നിത്തടത്ത്‌ വര്‍ക്‌ഷോപ്പ്‌ നടത്തുന്ന ഒരാള്‍ക്ക്‌ ഒരു ലക്ഷം രൂപക്ക്‌ മൂന്ന്‌ ലക്ഷം രൂപയുടെ വ്യാജ കറന്‍സി നല്‍കാമെന്ന്‌ പറഞ്ഞ്‌ സാമ്പിള്‍ എന്ന രീതിയില്‍ 500 ന്റെ യഥാര്‍ഥ കറന്‍സി നല്‍കി. ഇയാള്‍ ഒരു ലക്ഷം സംഘടിപ്പിച്ച്‌ ഇവര്‍ പറഞ്ഞപ്രകാരം ചിറനെല്ലൂരില്‍ എത്തിയപ്പോഴാണ്‌ പണം കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്‌. ബഹളമുണ്ടായപ്പോള്‍ പ്രതികള്‍ ഓട്ടോറിക്ഷയില്‍ രക്ഷപ്പെട്ടു. ഇയാളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കുന്നംകുളം സി.ഐ. കൃഷ്‌ണദാസിന്റെ നേതൃത്വത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌.

സമാന രീതിയില്‍ നിരവധി തട്ടിപ്പ്‌ നടത്തിയ പ്രതികള്‍ക്കെതിരേ വിവിധ സറ്റേഷനുകളില്‍ കേസുകളുണ്ട്‌.


വ്യാജ കറന്‍സി നല്‍കാമെന്ന്‌ പറഞ്ഞ്‌ പണം വാങ്ങി കറന്‍സി എടുക്കാനെന്നും പറഞ്ഞ്‌ ഒരാള്‍ പോവുകയും പോലീസ്‌ പിടിയിലായെന്നും നിങ്ങള്‍ രക്ഷപ്പെട്ടോളൂ എന്നും ഫോണിലൂടെ വിളിച്ചുപറഞ്ഞ്‌ മുങ്ങുന്നതുമാണ്‌ ഇവരുടെ രീതിയെന്ന്‌ സി.ഐ. പറഞ്ഞു. വ്യാജ നോട്ട്‌ കേസായതിനാല്‍ ആരും പരാതിക്ക്‌ മുതിരാറില്ല. വെള്ളിമൂങ്ങ, ഇരുതലമൂരി, റയ്‌സ് പുള്ളര്‍ തുടങ്ങിയ പേരുകളിലും ഇവര്‍ തട്ടിപ്പ്‌ നടത്തിയിട്ടുള്ളതായി പോലീസ്‌ സ്‌ഥിരീകരിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കും. കുന്നംകുളം എസ്‌.ഐ. കെ.ജി. ദിലീപ്‌, ഷാഡോ പോലീസുകാരായ മുഹമ്മദ്‌ അഷറഫ്‌, ഹബീബ്‌, ബാബുരാജ്‌ എന്നിവരും പ്രതികളെ പിടിച്ച സംഘത്തിലുണ്ടായിരുന്നു.










from kerala news edited

via IFTTT

Related Posts:

  • സഞ്ജയ് ദത്തിന് വീണ്ടും പരോള്‍ മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന് 14 ദിവസത്തെ പരോള്‍. ശിക്ഷിക്കപ്പെട്ട ശേഷം മൂന്നാം തവണയാണ് സഞ്ജയ് ദത്തിന് പരോള്‍ ലഭിക്കുന്നത്. 2013 നവംബറില്‍ ചികിത്സയ്ക്കായും ജനുവരിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണാനായും 2… Read More
  • സംവിധായകന്‍ കെ. ബാലചന്ദര്‍ അന്തരിച്ചു ചെന്നൈ: അമിതാഭിനയത്തിന്റെ കെട്ടുകാഴ്ചകളെ തമിഴ് സിനിമയില്‍ കടപുഴക്കിയെറിഞ്ഞ മുതിര്‍ന്ന സംവിധായകന്‍ കെ. ബാലചന്ദര്‍ (84) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് 7.05-ന് ആയിരുന്നു അന്ത്യം. ഡിസംബര്‍… Read More
  • ലുലുവിന്റെ 112ാമത് ഹൈപ്പര് മാര്ക്കറ്റ് റിയാദില്‍ തുറന്നു ലുലുവിന്റെ 112ാമത് ഹൈപ്പര് മാര്ക്കറ്റ് റിയാദില് തുറന്നുPosted on: 25 Dec 2014 റിയാദ്: ലുലു ഗ്രൂപ്പിന്റെ 112ാമത് ഹൈപ്പര് മാര്ക്കറ്റ് റിയാദില് പ്രവര്ത്തനമാരംഭിച്ചു. സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ മകനായ സാഉദ് ബിന് അബ്ദു… Read More
  • മിലി പ്രോമോ സോങ് എത്തി രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'മിലി'യുടെ പ്രോമോ സോങ് പുറത്തിറങ്ങി. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്ന 'മണ്‍പാത നീട്ടുന്ന...' എന്ന ഗാനമാണ് പ്രോമോ ആയി പുറത്തിറക്കിയിരിക്കുന്നത്.ചിത്രത്തിലെ … Read More
  • നാല് ദിവസം കൊണ്ട് 100 കോടി വാരി പി.കെ ന്യൂഡല്‍ഹി: കേവലം നാല് ദിവസങ്ങള്‍ കൊണ്ട് ആമീര്‍-ഖാന്‍ ചിത്രമായ പി.കെ വാരിക്കൂട്ടിയത് നൂറ് കോടിയിലധികം രൂപ. ചിത്രത്തിന്റെ വിജയം കണ്ട് സിനിമയിലെ നായികയായ അനുഷ്‌ക്ക ശര്‍മ തന്നെ ഞെട്ടിയിരിക്കുകയാണ്.നാല് ദിവസങ്ങളില്‍ ചിത്രം … Read More