121

Powered By Blogger

Monday, 29 December 2014

കെയിന്‍ ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷം








കെയിന്‍ ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷം


Posted on: 29 Dec 2014







ബോസ്റ്റണ്‍: കേരളാ അസോസിയേഷന്‍ ഓഫ് ന്യൂഇംഗ്ലണ്ട് (കെയിന്‍) ക്രിസ്മസ് - ന്യൂഇയര്‍ ആഘോഷം ശ്രദ്ധേയമായി. ബോസ്റ്റണിനടുത്തുള്ള കീഫ് ടെക് സ്‌കൂളില്‍ നടത്തിയ ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നല്‍കിയത് സീറോ മലങ്കര കാത്തലിക് അമേരിക്ക-കാനഡ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.തോമസ് മാര്‍ യൗസേബിയോസ് തിരുമേനി ആയിരുന്നു.






ക്രിസ്മസിന്റെ ഉത്ഭവം വെളിവാക്കുന്ന 'നേറ്റിവിറ്റി' സീനുകളുടെ അവതരണത്തോടെ ആരംഭിച്ച കലാപരിപാടികള്‍ക്ക് കെയിന്‍ ആര്‍ട്‌സ് സെക്രട്ടറി സിമി മാത്യുവും, ആര്‍ട്‌സ് കമ്മിറ്റി അംഗങ്ങളും നേതൃത്വം കൊടുത്തു. ഡാന്‍സുകള്‍, സ്‌കിറ്റുകള്‍, കരോള്‍ ഗാനങ്ങള്‍, ക്രിസ്മസ് പാപ്പാ അണിനിരന്ന കരോള്‍ എന്നിവയ്‌ക്കൊപ്പം ന്യൂഇംഗ്ലണ്ടിലെ പ്രശസ്ത ഡാന്‍സ് അക്കാഡമികള്‍ക്ക് നേതൃത്വം നല്‍കുന്ന രഞ്ജിനി സൈഗാള്‍, സ്വപ്ന കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതില്‍പ്പരം കലാകാരന്മാര്‍ അവതരിപ്പിച്ച പരിപാടികള്‍, ക്രിസ്മസ് വിഭവങ്ങളടങ്ങിയ സദ്യ എന്നിവയോടെ ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് തിരശീല വീണു.

കേരളാ അസോസിയേഷന്‍ പ്രസിഡന്റ് പ്രകാശ് നെല്ലുവളപ്പില്‍ സ്വാഗതവും സെക്രട്ടറി ജോസ് മോഹന്‍ നന്ദിയും പറഞ്ഞു. പരിപാടികളുടെ നിയന്ത്രണം മാത്യു ചാക്കോ ആയിരുന്നു. വൈസ് പ്രസിഡന്റ് ബാബു പുന്നൂസ്, ജോയിന്റ് സെക്രട്ടറി വിജു പോള്‍, ട്രഷറര്‍ റോയി വര്‍ഗീസ് തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കെയിന്‍ ഡയറക്ടറി സൗജന്യമായി വിതരണം ചെയ്തു. 2015-ലെ കെയിന്‍ കലണ്ടര്‍ ജനുവരി ആദ്യവാരം വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചു.





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT