121

Powered By Blogger

Monday, 29 December 2014

മഹ്ദ് അല്‍ ഉലൂം സ്‌കൂള്‍ 'അത്‌ലറ്റിക്കോ 2014' സമാപിച്ചു







ജിദ്ദ: രണ്ട് ദിവസങ്ങളിലായി നടന്ന മഹ്ദ് അല്‍ ഉലൂം ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ കായികമേളക്ക് സമാപനമായി. അമീര്‍ ഫവാസ് മാഞ്ചസ്റ്റര്‍ സ്‌റ്റേഡിയത്തില്‍ നടന്ന 'എം. ഐ. എസ്. അത്‌ലറ്റിക്കോ 2014' സിഫ് പ്രസിഡന്റ് ഹിഫ്‌സുറഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ്് അംഗം അബ്ദുറബ്ബ് ചെമ്മാട് അധ്യക്ഷത വഹിച്ചു.

മുഹമ്മദ് സുല്‍ത്താന്‍ സെഹ്്‌ലി, അഷ്‌റഫ് പൂനൂര്‍, ശിഹാബ് നീലാമ്പ്ര, മന്നാന്‍ ഷക്കീബ്, മുഹമ്മദ് റമീസ്, മുഹമ്മദ് സ്വാലിഹ്, അക്ബര്‍ അലി എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനവേളയില്‍ ഗ്രൂപ്പ് മാര്‍ച്ച്, മാസ്ഡ്രില്‍, പിരമിഡ് ഫോര്‍മേഷന്‍, ബാന്‍ഡ് പരേഡ് എന്നിവ നടന്നു. ഡയറക്ടര്‍ ബോര്‍ഡ്് അംഗം അബ്ദുറഊഫ് പൂനൂര്‍ മുഖ്യാതിഥികള്‍ക്കുള്ള മൊമന്റോ വിതരണം ചെയ്തു. സ്‌കൂള്‍ ജനറല്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹര്‍ഷദ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുല്ല കെ. സ്വാഗതവും സ്‌പോര്‍ട്‌സ് മീറ്റ് കണ്‍വീനര്‍ മന്‍സൂര്‍ സി.കെ. നന്ദിയും രേഖപ്പടുത്തി.


സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ജനറല്‍ എന്നീ നാല് വിഭാഗങ്ങളിലായി അന്‍പതോളം ഇനങ്ങളില്‍ നടന്ന പോരാട്ടത്തില്‍ സഫയര്‍ ഹൗസ് ഒന്നാം സ്ഥാനം നേടി. എമറാള്‍ഡ് ഹൗസ് രണ്ടാംസ്ഥാനവും റൂബി ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ സഫയര്‍ ഹൗസിലെ നസീഫ് നൗഷാദും സീനിയര്‍ വിഭാഗത്തില്‍ സഫയര്‍ ഹൗസിലെ അലൂഫും വ്യക്തിഗത ചാമ്പ്യന്‍മാരായി. വിജയികള്‍ക്കുള്ള ട്രോഫികളും മെഡലുകളും സ്‌കൂള്‍ മാനേജര്‍ അഹ്്മദ് അല്‍ ഗാന്ധി വിതരണം ചെയ്തു.


കമ്പവലി, റിലെബോള്‍, കബഡി, ഫുട്‌ബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍ തുടങ്ങിയവ കാണികളില്‍ ആവേശം പകര്‍ന്നു. അധ്യാപകരായ സയ്യിദ് ശിഹാബ്, മുഹമ്മദ് അന്‍വര്‍, അലി ബുഖാരി, ഹുസൈന്‍, റിയാസ്, ഷൗക്കത്തലി, ശശിധരന്‍, അഷ്‌റഫ് പയ്യന്നൂര്‍, അദ്‌നാന്‍ അന്‍വര്‍, കാസിം, മുഹമ്മദ് ഇസ്്‌ലാം, മരക്കാര്‍ പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


ഗേള്‍സ് വിഭാഗം 'അത്‌ലറ്റിക്കോ 2014' പ്രിന്‍സിപ്പാള്‍ സല്‍മാ ഷൈഖിന്റെ അധ്യക്ഷതയില്‍ ഗേള്‍സ് വിഭാഗം മാനേജര്‍ അഹ്്‌ലാം സ്വാലിഹ് അല്‍ ഹര്‍ബി ഉദ്ഘാടനം ചെയ്തു. ബ്ലു ഹൗസ് ഒന്നാം സ്ഥാനവും യെല്ലോ, റെഡ് ഹൗസുകള്‍ രണ്ടാം സ്ഥാനവും പങ്കിട്ടു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഷാഹിദ ഹമീദ് സ്വാഗതവും തെരേസ ആന്റണി നന്ദിയും പറഞ്ഞു.











from kerala news edited

via IFTTT