121

Powered By Blogger

Monday, 29 December 2014

മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍








മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍


Posted on: 29 Dec 2014







ന്യൂയോര്‍ക്ക്: മലയാളി സംരംഭകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ 2015- 2017 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: പ്രസിഡന്റ് മാധവന്‍നായര്‍ ( എംബിഎന്‍ ഇന്‍ഷ്വറന്‍സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രസിഡന്റ്), വൈസ്പ്രസിഡന്റ് ജോര്‍ജ് കുട്ടി (റിയാല്‍റ്റര്‍), സെക്രട്ടറി വിന്‍സന്റ് സിറിയക്് (മോര്‍ട്ട്‌ഗേജ് കണ്‍സള്‍ട്ടന്റ്), ജോയിന്റ് സെക്രട്ടറി ജോസ് തെക്കേടം (റിയാല്‍റ്റര്‍), ട്രഷറര്‍ കോശി ഉമ്മന്‍ (മൊര്‍ട്ട് ഗേജ് ബിസിനസ് ), ജോയിന്റ് ട്രഷറര്‍ സുധാകര്‍ മേനോന്‍ (ഫിനാന്‍ഷ്യല്‍ സര്‍വീസസ്).

തിരഞ്ഞെടുപ്പിനും പൊതുയോഗത്തിനും സെക്രട്ടറി ജിന്‍സ്‌മോന്‍ പി. സക്കറിയ നേതൃത്വം നല്‍കി. പ്രസിഡന്റ് റോയി എണ്ണശേരിയില്‍ അധ്യക്ഷത വഹിച്ചു. സംഘടനയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സഹകരണത്തിന് പ്രസിഡന്റും സെക്രട്ടറിയും എല്ലാവരോടും നന്ദി പറഞ്ഞു. പുതിയ ഭാരവാഹികള്‍ ഫിബ്രവരിയില്‍ സ്ഥാനമേല്‍ക്കും.





വാര്‍ത്ത അയച്ചത് ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT