121

Powered By Blogger

Monday, 29 December 2014

ഫോക്കസ് ദേശീയ യുവജനസംഗമം








ഫോക്കസ് ദേശീയ യുവജനസംഗമം


Posted on: 29 Dec 2014







റിയാദ്: ന്യൂജനറേഷന്‍ സമരങ്ങളോടുള്ള പൊതുസമൂഹത്തിന്റെ എതിര്‍പ്പിനെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഫാസിസ്റ്റ് കടന്നു കയറ്റങ്ങളെക്കുറിച്ച് സമൂഹം ബോധവാന്മാരാകണമെന്നും അവരുടെ ഒളിയജണ്ടകള്‍ തിരിച്ചറിയപ്പെടണമെന്നും ഫോക്കസ് ദേശീയ യുവജന സംഗമം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ നൈതിക സങ്കല്പങ്ങളേയും സംസ്‌കാരത്തേയും അവമതിച്ചു കൊണ്ടുള്ള ന്യൂ ജനറേഷന്‍ സമരങ്ങളോട് വിയോജിക്കുമ്പോള്‍ തന്നെ അവയെ കായികമായി നേരിട്ട്‌കൊണ്ടുള്ള സംഘ പരിവാര്‍ നീക്കങ്ങളെ അംഗീകരിക്കാനാവില്ല. ഫാസിസ്റ്റ് അജണ്ടകളെയും ആശയങ്ങളെയും എന്നും തിരസ്‌കരിച്ചിട്ടുള്ള കേരളം പോലെയുള്ള സംസ്ഥാനങ്ങളില്‍ പൊതുസമൂഹത്തിന്റെ മനസ്സില്‍ ഇടം നേടുക എന്ന ലക്ഷ്യമാണ് ഇത്തരം ശാക്തിക പ്രതികരണങ്ങളിലൂടെ ഫാസിസ്റ്റ് സംഘടനകള്‍ ലക്ഷ്യമിടുന്നത്.

ഫോക്കസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന്റെ സമാപനം കുറിച്ചു കൊണ്ടു നടന്ന സംഗമത്തില്‍ ഡോ.ഹുസൈന്‍ മടവൂര്‍ മുഖ്യാതിഥിയായിരുന്നു. വിവിധ ഫോക്കസ് ചാപ്റ്ററുകളുടെ കഴിഞ്ഞ കാലയളവിലെ റിപ്പോര്‍ട്ട് ഷബീര്‍ വെള്ളാടത്ത് അവതരിപ്പിച്ചു. വിവിധ ചപ്റ്ററുകളെ പ്രതിനിധീകരിച്ചു കൊണ്ട്, മുഹമ്മദ് ഹുസൈന്‍ മക്ക, റാഫി അല്‍ കോബാര്‍, സാജിദ് ജുബൈല്‍, ഷംസുദ്ദീന്‍ റിയാദ്, സഹീര്‍ ബാബു ദമ്മാം, ഷക്കീല്‍ ബാബു ജിദ്ദ, ഫയാസ് റിയാദ്, ജരീര്‍ വേങ്ങര തുടങ്ങിയവര്‍ സംസാരിച്ചു. സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ സലാഹ് കാരാടന്‍, നഈം കണ്ണൂര്‍, സൈനുല്‍ ആബിദീന്‍, ഡോ. അബൂബക്കര്‍ സിദ്ധിഖ്, അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ ആശംസകളര്‍പ്പിച്ചു. ഫോക്കസ് സൗദി കോഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ യുസ്ഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ച സംഗമത്തില്‍ പ്രിന്‍സാദ് പാറായി സ്വഗതം പറഞ്ഞു.





അക്ബര്‍ പൊന്നാനി












from kerala news edited

via IFTTT

Related Posts:

  • ചരമം - തങ്കമ്മ വര്‍ഗീസ് (ന്യൂയോര്‍ക്ക്) ചരമം - തങ്കമ്മ വര്‍ഗീസ് (ന്യൂയോര്‍ക്ക്)Posted on: 09 Mar 2015 സ്റ്റാറ്റന്‍ഐലന്‍ഡ്: മാവേലിക്കര ഷാരോണ്‍ വില്ലയില്‍ പരേതനായ വര്‍ഗീസ് മോസസിന്റെ ഭാര്യ തങ്കമ്മ വര്‍ഗീസ് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ അന്തരിച്ചു. മേരി ജോയി, മോസസ്… Read More
  • ആസാമില്‍ ബലാത്സംഗം കൂടുന്നു; ഇരകള്‍ 10,000; പീഡനശ്രമങ്ങള്‍ 11,306 Story Dated: Monday, March 9, 2015 09:54ഗുവാഹട്ടി: വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ ഒന്നില്‍ ബലാത്സംഗ കുറ്റവാളിയെ ജയില്‍ തകര്‍ത്ത്‌ പിടികൂടി നാട്ടുകാര്‍ കൊന്ന സംഭവം വലിയ വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നതിനിടയില്‍ തൊട്ടടുത്ത ആ… Read More
  • ചരമം - ഗ്രെയ്‌സി കുര്യന്‍ ചരമം - ഗ്രെയ്‌സി കുര്യന്‍പി.പി.ശശീന്ദ്രന്‍Posted on: 09 Mar 2015 റിട്ടയേര്‍ഡ് സെയില്‍ ടാക്‌സ് ഓഫീസര്‍ കാവുംഭാഗം കീച്ചേരില്‍ ഗ്രെയ്‌സ് ഭവനില്‍ കെ.വി തോമസിന്റെ ഭാര്യ റിട്ട.പ്രധാനാദ്ധ്യാപിക ഗ്രെയ്‌സി കുര്യന്‍(67) തിരുവല്ലയി… Read More
  • നാഥന്റെ സ്മരണയില്‍ വിതുമ്പി നിയമസഭ Story Dated: Monday, March 9, 2015 10:25തിരുവനന്തപുരം: അന്തരിച്ച സ്പീക്കര്‍ ജി. കാര്‍ത്തികേയനെ അനുസ്മരിച്ച് നിയമസഭ. അനുശോചന പ്രമേയം വായിച്ച ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍ വിതുമ്പുന്ന വാക്കുകളിലാണ് തന്റെ പ്രസംഗം പൂര്‍ത… Read More
  • കലണ്ടറിന്റെ ആകര്‍ഷണം ആസിഡ്‌ ആക്രമണ ഇരകള്‍! Story Dated: Monday, March 9, 2015 10:36ന്യൂഡല്‍ഹി: ഇവിടെ സൗന്ദര്യത്തിന്റെ നിര്‍വചനം മാറ്റിയെഴുതിയിരിക്കുന്നു. സൈസ്‌ സീറോ സുന്‌സരികള്‍ പോസുചെയ്യുന്ന ഫാഷന്‍ കലണ്ടറുകള്‍ നിറയുന്ന കാലത്ത്‌ 'ബെല്ലോ' എന്ന ഫാഷന്‍ കലണ്ടര്‍ തി… Read More