121

Powered By Blogger

Monday, 29 December 2014

മാപ്പ് ക്രിസ്മസ്-പുതുവത്സരാഘോഷം








മാപ്പ് ക്രിസ്മസ്-പുതുവത്സരാഘോഷം


Posted on: 29 Dec 2014



ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ (മാപ്പ്) ക്രിസ്മസ് -പുതുവത്‌സരാഘോഷവും 2015 ലെ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും ജനുവരി 3 ന് മാപ്പ് ഐ.സി.സി സെന്ററില്‍ വെച്ച് നടത്തുന്നു. വൈകീട്ട് 5.30 ന് പ്രസിഡന്റ് സാബു സ്‌കറിയയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ജിജു ജോണ്‍ (ബഥേല്‍ മാര്‍ത്തോമാ പള്ളി വികാരി) ക്രിസ്മസ് സന്ദേശം നല്‍കുന്നതാണ്. തുടര്‍ന്ന് നടക്കുന്ന ഗാനമേളയില്‍ സാബു പാമ്പാടിയുടെ നേതൃത്വത്തില്‍ അനൂപ്, ശ്രീദേവി, കുമാരി ജസ്ലിന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും. ഏവരെയും ഈ പരിപാടിയിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. ആഘോഷത്തിന്റെ ഭാഗമായി ഡിന്നറും ഒരുക്കിയിട്ടുണ്ട്.



കൂടുതല്‍ വിവരങ്ങള്‍ക്ക്:

സാബു സ്‌കറിയ - 267 9807923

സിജു പി ജോണ്‍ - 267 496 2080

ജോണ്‍സന്‍ മാത്യു - 2157409486

സോബി ഇട്ടി - 267 888 1373





ജോയിച്ചന്‍ പുതുക്കുളം












from kerala news edited

via IFTTT