ആര്‍.എസ്.സി അംഗത്വകാല ക്യാമ്പയിനിന്റെ യുവസമ്മേളനം
Posted on: 29 Dec 2014
മക്ക: നിര്‍മ്മാണാത്മകമായ രീതിയില്‍ യുവത്വത്തിന്റെ പ്രയോഗം സാധ്യമാകുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ വികസനം സാര്‍ഥകമാകുന്നുള്ളൂ എന്ന് എസ്.എസ്.എഫ് (കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍) മുന്‍ സംസ്ഥാന പ്രസിഡന്റ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി പറഞ്ഞു. ആര്‍.എസ്.സി (രിസാല സ്റ്റഡി സര്‍ക്കിള്‍) നടത്തിവരുന്ന അംഗത്വകാല കാമ്പയിനിന്റെ ഭാഗമായി മക്ക സോണ്‍ നടത്തിയ യുവ സമ്മേളനത്തില്‍ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്തഫ കളോത്തിന്റെ അധ്യക്ഷതയില്‍ നടന്ന യുവ സമ്മേളനം ഏഷ്യന്‍ പോളി ക്ലിനിക് മാനേജര്‍ സയ്യിദ് സിയാദ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നേരത്തെ നടന്ന കൗണ്‍സില്‍ നടപടികള്‍ക്ക് ആര്‍.എസ്.സി സൗദി നാഷണല്‍ വിസ്ഡം കണ്‍വീനര്‍ ലുഖ്മാന്‍ വിളത്തൂര്‍, നിര്‍വ്വാഹക സമിതി അംഗം സുജീര്‍ പുത്തന്‍ പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. അടുത്ത രണ്ടു വര്‍ഷത്തേക്ക് സല്‍മാന്‍ വെങ്ങളം ചെയര്‍മാനും മുസ്തഫ കോളോത്ത് ജനറല്‍ കണ്‍വീനറുമായി പുതിയ സോണ്‍ ഭാരവാഹികളെ ഐ.സി.എഫ്(ഇസ്ലാമിക് കള്‍ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) മക്ക സെന്‍ട്രല്‍ പ്രസിഡന്റ് സൈതലവി സഖാഫി പ്രഖ്യാപിച്ചു. മറ്റു കണ്‍വീനര്‍മാരായി അബ്ദുസ്സ്വമദ് പെരിമ്പലം, മുസമ്മില്‍ താഴെചൊവ്വ, അബ്ദുല്‍ റഹ്മാന്‍ കുറ്റിപ്പുറം, ശിഹാബ് കുറുകത്താണി, ശമീം മൂര്‍ക്കനാട്, സിറാജ് വില്യാപ്പള്ളി, ശറഫിദ്ദീന്‍ വടശ്ശേരി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. സംഗമത്തില്‍ മീറാന്‍ സഖാഫി, ഹനീഫ അമാനി, ശാഫി ബാഖവി, ബഷീര്‍ മുസലിയാര്‍ അടിവാരം, ഉസ്മാന്‍ കുറുകത്താണി തുടങ്ങിയവര്‍ അഭിവാദ്യപ്രസംഗം നടത്തി. യഹ്‌യ ആസിഫലി സ്വാഗതവും സല്‍മാന്‍ വെങ്ങളം നന്ദിയും പറഞ്ഞു.
അക്ബര്‍ പൊന്നാനി
from kerala news edited
via IFTTT