121

Powered By Blogger

Monday, 29 December 2014

മോഡിയുടെ ഭാര്യ നല്‍കിയ വിവരാവകാശ അപേക്ഷയ്‌ക്ക് മറുപടിയില്ല









Story Dated: Monday, December 29, 2014 01:22



mangalam malayalam online newspaper

അഹമ്മദാബാദ്‌: തനിക്ക്‌ സര്‍ക്കാര്‍ നല്‍കുന്ന സുരക്ഷയെ കുറിച്ചും സുരക്ഷാ ഉദ്യോഗസ്‌ഥരെ കുറിച്ചുമുളള വിശദാംശങ്ങള്‍ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദ ബെന്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്‌ക്ക് മറുപടി ലഭിക്കില്ല. ചോദ്യങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്നും അവ പ്രാദേശിക രഹസ്യാന്വേഷണ ബ്യൂറോയുമായി ബന്ധപ്പെട്ടതാണെന്നും മെഹ്‌സാന പോലീസ്‌ അറിയിച്ചു.


നവംബര്‍ 24 ന്‌ ആണ്‌ യശോദ ബെന്‍ വിവരാവകാശ നിയമപ്രകാരം തനിക്ക്‌ അനുവദിച്ചിട്ടുളള സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച്‌ ചോദിച്ചുകൊണ്ട്‌ അപേക്ഷ നല്‍കിയത്‌. പ്രധാനമന്ത്രിയുടെ ഭാര്യ എന്ന നിലയ്‌ക്ക് സുക്ഷയ്‌ക്ക് പുറമെ മറ്റെന്തെല്ലാം സൗകര്യങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌ എന്നും അതേ കുറിച്ചുളള വിശദീകരണവും യശോദ ബെന്‍ ചോദിച്ചിരുന്നു.


താന്‍ പൊതുഗതാഗത സംവിധാനമാണ്‌ ഉപയോഗിക്കുന്നത്‌. എന്നാല്‍, തന്റെ അംഗരക്ഷകര്‍ ഔദ്യോഗിക വാഹനങ്ങളിലാണ്‌ യാത്ര ചെയ്യുന്നത്‌. സുരക്ഷാ ഉദ്യോഗസ്‌ഥരാണ്‌ ഇന്ദിരാ ഗാന്ധിയെ വധിച്ചത്‌. അതിനാല്‍ തന്റെ സുരക്ഷാ ഉദ്യോഗസ്‌ഥരെ കുറിച്ചുളള പൂര്‍ണ വിവരം നല്‍കണമെന്നും യശോദ ആവശ്യപ്പെട്ടിരുന്നു.










from kerala news edited

via IFTTT