121

Powered By Blogger

Sunday, 1 March 2020

ഒമ്പതുമാസംകൊണ്ട് എല്‍ഐസി ഏജന്റുമാര്‍ കമ്മീഷന്‍ ഇനത്തില്‍ നേടിയത് 14,200 കോടി രൂപ

എൽഐസിയുടെ ഇൻഷുറൻസ് ഉത്പന്നങ്ങൾ വില്പന നടത്തിയതിലൂടെ ഒമ്പതുമാസംകൊണ്ട് ഏജന്റുമാർക്ക് ലഭിച്ചത് 14,200 കോടി രൂപ. 2019-2020 സാമ്പത്തികവർഷത്തെ ആദ്യത്തെ ഒമ്പതുമാസംകൊണ്ടാണ് ഏജന്റുമാർ ഇത്രയും തുക നേടിയത്. നടപ്പ് സാമ്പത്തിക വർഷത്തിൽ മ്യൂച്വൽ ഫണ്ട് വിതരണക്കാർ നേടിയതിനേക്കാൾ 1.8 ഇരട്ടിയോളംവരുമിത്. മുൻവർഷം ഡിസംബർ പാദത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കമ്മീഷൻ ഇനത്തിലെ വരുമാന വർധന 46 ശതമാനമാണ്. എൽഐസിയാണ് ഇതുസംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. നിക്ഷേപ ഉത്പന്നങ്ങൾ വില്ക്കുന്നതിന് ഇൻഷുറൻസ് കമ്പനികൾ ഉയർന്നനിരക്കിലാണ് കമ്മീഷൻ നൽകുന്നത്. ആദ്യവർഷ പ്രീമിയത്തിൽ 30 മുതൽ 70ശതമാനംവരെ കമ്മീഷൻ നൽകുന്ന കമ്പനികളുണ്ട്. പ്രത്യേകിച്ചും യുലിപ് പ്ലാനുകളിൽ. നിക്ഷേപകരുടെ തുകയിൽനിന്നാണ് കമ്പനികൾ വിതരണക്കാർക്കായി കമ്മീഷൻ നൽകുന്നത്. അതുകഴിഞ്ഞുള്ള തുകയാണ് നിക്ഷേപത്തിനായി പരിഗണിക്കുന്നത്. അതേസമയം, സെബിയുടെ നിയന്ത്രണമുള്ളതിനാൽ മ്യൂച്വൽ ഫണ്ട് വിതരണക്കാർക്ക് ലഭിക്കുന്നത് താരതമ്യേന കുറഞ്ഞ കമ്മീഷനാണ്. കമ്മീഷൻതുക കാലയളവ് ഏജന്റുമാർക്ക് എൽഐസി നൽകിയതുക വ്യത്യാസം(%) 2016 April-Dec 10,251കോടി രൂപ 2.85% 2017 April-Dec 12,005കോടി രൂപ 17.11 2018 April-Dec 12,748കോടി രൂപ 6.19 2019 April-Dec 14,220കോടി രൂപ 11.55 അവലംബം: എൽഐസി പുറത്തുവിട്ട കണക്കുകൾ​ 2018 സെപ്റ്റംബറിൽ മ്യൂച്വൽ ഫണ്ട് കമ്പനികൾ നിക്ഷേപകിനിൽനിന്ന് ഈടാക്കുന്ന മൊത്തം നിരക്കിൽ പുതിയ സ്ലാബ് അവതരിപ്പിച്ചിരുന്നു. ഇതുപ്രകാരം 2.25 മുതൽ 2.5ശതമാനംവരെമാത്രമെഈടാക്കാൻ കഴിയൂ. ഇതിൽനിന്നുവേണം വിതരണക്കാർക്കുള്ള കമ്മീഷനും നൽകാൻ. കമ്മീഷൻ ഒഴിവാക്കി മ്യൂച്വൽ ഫണ്ടിന്റെ ഡയറക്ട് പ്ലാനുകളിൽ നിക്ഷേപിക്കാനും 2013ൽ സെബി അവസരമൊരുക്കിയിരുന്നു.

from money rss http://bit.ly/3am3RQm
via IFTTT

Related Posts:

  • സെന്‍സെക്‌സ് 229 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: ദിവസംമുഴുവൻ നീണ്ട തണുത്ത പ്രതികരണത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 229.02 പോയന്റ് താഴ്ന്ന് 40,116.06ലും നിഫ്റ്റി 73 പോയന്റ് നഷ്ടത്തിൽ 11,840.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 954 ക… Read More
  • കട കുത്തിത്തുറന്ന് സവാള മോഷ്ടിച്ചു, പണപ്പെട്ടി തൊട്ടില്ലകൊൽക്കത്ത:സവാളവില കിലോ 120 രൂപ ആയതോടെ മോഷ്ടാക്കളുടെ മുഖ്യ ആകർഷണം സവാളയാകുന്നു. പശ്ചിമബംഗാളിലെ കിഴക്കൻ മേദിനിപ്പുർ ജില്ലയിലുള്ള സുതാഹതയിൽ കട കുത്തിത്തുറന്ന മോഷ്ടാക്കൾ ചാക്കുകണക്കിന് സവാളയാണ് കടത്തിയത്. എന്നാൽ, കടയിലുണ്ടായിരുന്… Read More
  • എസ്ബിഐ വായ്പ പലിശ 7.90 ശതമാനമായി കുറച്ചുആർബിഐ റിപ്പോ നിരക്കിൽ മാറ്റംവരുത്താതെ പണവായ്പാനയം പ്രഖ്യാപിച്ചതിനുപിന്നാലെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പ പലിശ കുറച്ചു. എക്സ്റ്റേണൽ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള പലിശ നിരക്കിൽ കാൽശതമാന(0.25 ബേസിസ് പോയന്റ്)മാണ… Read More
  • സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കണം: ടിഎസ് കല്യാണരാമന്‍പുതിയ കേന്ദ്ര ബജറ്റിൽ സ്വർണത്തിൻറെ ഇറക്കുമതി ചുങ്കം നിലവിലുള്ള12ശതമാനത്തിൽനിന്ന് കുറവ് വരുത്തുകയോ ആളുകളുടെ ക്രയശേഷി വർദ്ധിക്കുന്ന രീതിയിൽ വ്യക്തിഗത ആദായ നികുതിയിൽ കുറവ് വരുത്തുകയോ ചെയ്താൽ ജെംസ്,ജൂവലറി വ്യവസായ രംഗത്തുള്ള വളർച്… Read More
  • ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 70 പോയന്റ് ഉയർന്ന് 40,356 നിലവാരത്തിലെത്തി. നിഫ്റ്റി 0.25 ശതമാനം നേട്ടത്തിൽ 11,913ലും. ഭാരതി എയർടെൽ തുടർച്ചയായി മൂന്നാമത്തെ ദിവസവും മികച്ച നേട്ടമുണ്ടാ… Read More