121

Powered By Blogger

Tuesday, 28 January 2020

സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കണം: ടിഎസ് കല്യാണരാമന്‍

പുതിയ കേന്ദ്ര ബജറ്റിൽ സ്വർണത്തിൻറെ ഇറക്കുമതി ചുങ്കം നിലവിലുള്ള12ശതമാനത്തിൽനിന്ന് കുറവ് വരുത്തുകയോ ആളുകളുടെ ക്രയശേഷി വർദ്ധിക്കുന്ന രീതിയിൽ വ്യക്തിഗത ആദായ നികുതിയിൽ കുറവ് വരുത്തുകയോ ചെയ്താൽ ജെംസ്,ജൂവലറി വ്യവസായ രംഗത്തുള്ള വളർച്ച കൂടുതൽ ത്വരിതപ്പെടുത്താനാവുമെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കേന്ദ്രസർക്കാരിൻറെ ഡിജിറ്റൽ ഇന്ത്യ ഉദ്യമം കറൻസി രഹിത സമ്പദ് രംഗത്തിന് വഴിതെളിച്ചു. ഇതോടൊപ്പം ക്രെഡിറ്റ് കാർഡ്,ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ബാങ്കുകൾ നല്കിയ വിവിധ ആനുകൂല്യങ്ങൾ കൂടിയായപ്പോൾ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആഭരണ മേഖലയ്ക്ക് അത് ഏറെ ഗുണകരമായി. കൂടുതൽ സുതാര്യത ഉറപ്പാക്കിയതോടെ ജെംസ്,ജൂവലറി വ്യവസായരംഗത്തിൻറെ വളർച്ചയ്ക്ക് അത് വഴിതെളിച്ചു. ഇതോടൊപ്പം ബിഐഎസ് ഹാൾമാർക്കിംഗ് നിർബന്ധിതമാക്കിക്കൊണ്ടുള്ള ചരിത്രപരമായ തീരുമാനം കൂടിയായപ്പോൾ കൂടുതൽ ഉത്തരവാദിത്വത്തോടെ ബിസിനസ് നടത്താനും ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

from money rss http://bit.ly/2RymE4M
via IFTTT