121

Powered By Blogger

Tuesday, 28 January 2020

സെന്‍സെക്‌സില്‍ 274 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയിലെ രണ്ടുദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്ത ഒാഹരി വിപണിയിൽ ബുധനാഴ്ച വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെൻസെക്സ് 274 പോയന്റ് ഉയർന്ന് 41241ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തിൽ 12136ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 954 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലാണ്. 277 ഓഹരികൾ നഷ്ടത്തിലും. 40 ഓഹരികൾക്ക് മാറ്റവുമില്ല. ടാറ്റ മോട്ടോഴ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, ബ്രിട്ടാനിയ, ഗ്രാസിം, വേദാന്ത, റിലയൻസ്, ഇൻഫോസിസ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഡോ.റെഡ്ഡീസ് ലാബ്, യെസ് ബാങ്ക്, ടിസിഎസ്, ഐഷർമോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ ഉയർത്തെഴുന്നേല്പാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യത്തെ സാമ്പത്തിക തളർച്ചയിൽനിന്ന് കരകയറ്റാനുള്ള നടപടികൾ ബജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിപണി. Nifty above 12,100, Sensex up 274 pts

from money rss http://bit.ly/2RYY77D
via IFTTT

Related Posts:

  • സെന്‍സെക്‌സില്‍ 131 പോയന്റ് നഷ്ടത്തോടെ തുടക്കംമുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം വിപണിയിൽ നിലനിർത്താനായില്ല. സെൻസെക്സ് 131 പോയന്റ് നഷ്ടത്തിൽ 41066ലും നിഫ്റ്റി 35 പോയന്റ് താഴ്ന്ന് 12094ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 537 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 766 ഓഹരികൾ നഷ്ട… Read More
  • ഡീസല്‍ വാങ്ങാന്‍ ആളില്ല; ഉപഭോഗം മൂന്നുവര്‍ഷത്തെ താഴ്ന്ന നിലയില്‍ബെംഗളുരു: രാജ്യത്ത് ഡീസലിന്റെ ആവശ്യകതയിൽ വൻ ഇടിവ്. സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡീസലിന്റെ ഉപഭോഗം മൂന്നുവർഷത്തെ താഴ്ന്ന നിലയിലെത്തി. വാർഷികാടിസ്ഥാനത്തിലുള്ള ഉപഭോഗം വിലയിരുത്തുമ്പോൾ 7.4 ശതമാനമാണ് ഇടിവുണ്ടായത്. 6.51 ടൺ … Read More
  • രുചിയുടെ മഹോത്സവമായി ‘മാതൃഭൂമി മഹാമേള’കൊച്ചി: രാജ്യത്തെ രുചിവൈവിധ്യങ്ങളുടെ മഹോത്സവമായി മാറിയ 'മാതൃഭൂമി മഹാമേള' തിങ്കളാഴ്ച സമാപിക്കും. വ്യത്യസ്ത രുചിക്കൂട്ടുകളും ഒട്ടനേകം ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ എത്തിക്കുന്ന 'മാതൃഭൂമി മഹാമേള' ജനശ്രദ്ധയാകർഷിച്ചു. ഉച്ചയ്ക്ക് 12… Read More
  • നെഞ്ചിനു മുകളിലേക്ക് ഈഗോ വേണ്ട - സുരാജ് വെഞ്ഞാറമൂട്കൊച്ചി: 'എല്ലാ മനുഷ്യർക്കും ഈഗോയുണ്ട്... പക്ഷേ, അത് നെഞ്ച് വരെയാകാം കഴുത്തിനു മുകളിലേക്ക് എത്തിയാൽ പ്രശ്നമാണ്' എന്ന് തന്റെ പുതിയ ചിത്രം 'ഡ്രൈവിങ് ലൈസൻസി'ന്റെ പ്രചാരണ വേദിയിൽ സുരാജ് വെഞ്ഞാറമൂട്. 'ഡ്രൈവിങ് ലൈസൻസ്' എന്ന തന്റെ സി… Read More
  • അസ്ഥിരതകള്‍ക്കിടയിലും പ്രതീക്ഷയുടെ മിന്നലാട്ടംവിദേശ നിക്ഷേപ സ്ഥാപനങ്ങളെ ആശ്രയിച്ചാണ് വലിയൊരളവോളം ഓഹരികളുടെ ഡിസംമ്പർ മാസത്തെ പ്രകടനം. എഫ് ഐഐ നിക്ഷേപങ്ങളുടെ വരവാകട്ടെ ലോക വിപണിയുടെ ഗതിയേയും വികസ്വര സമ്പദ് വ്യവസ്ഥകളിൽ നിക്ഷേപിക്കാനുള്ള ധൈര്യത്തേയും ആശ്രയിച്ചിരിക്കുന്നു. പാശ… Read More