121

Powered By Blogger

Thursday, 25 December 2014

സിറിയയില്‍ യുദ്ധ വിമാനം ഐ.എസ്‌ ഭീകരര്‍ വെടിവെച്ചിട്ടു









Story Dated: Thursday, December 25, 2014 05:52



mangalam malayalam online newspaper

ബെയ്‌റൂട്ട്‌: വടക്കന്‍ സിറിയയില്‍ സഖ്യ സേനയുടെ യുദ്ധ വിമാനം ഐ.എസ്‌ ഭീകരര്‍ വെടിവെച്ചിട്ടു. സിറിയയിലെ രഖാ നഗരത്തിന്‌ മുകളിലൂടെ പറന്ന വിമാനമാണ്‌ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നത്‌. ജോര്‍ദാന്‍ പൗരനായ പൈലറ്റിനെ ഭീകരര്‍ ബന്ദി ആക്കിയതായും റിപ്പോര്‍ട്ടുണ്ട്‌.


ജിഹാദി വെബ്‌ സൈറ്റിലൂടെയാണ്‌ പൈലറ്റിനെ ബന്ദി ആക്കിയതായി ഭീകരര്‍ വെളിപ്പെടുത്തിയത്‌. വെളുത്ത ഷര്‍ട്ട്‌ ധരിച്ച പൈലറ്റിന്‌ ചുറ്റും ആയുധ ധാരികള്‍ കൂടിനില്‍ക്കുന്ന ചിത്രവും സൈറ്റിലുണ്ട്‌. പൈലറ്റിന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ ചിത്രവും ഇതോടൊപ്പമുണ്ട്‌. ഇതില്‍ സൈനികന്റെ വയസ്‌ 26 എന്നും പേര്‌ മാസ്‌ അല്‍ കസ്സസ്‌ബെ എന്നും രേഖപ്പെടുത്തിയിരുന്നു.


അതേസമയം സിറിയയില്‍ വിമതര്‍ ഉപയോഗിച്ചിരുന്ന മിസൈലാണ്‌ ഭീകരര്‍ ആക്രമണത്തിന്‌ ഉപയോഗിച്ചതെന്ന്‌ തെളിഞ്ഞു. വിമതരില്‍ നിന്ന്‌ പിടിച്ചെടുത്ത ഇത്തരം മിസൈലുകള്‍ ഭീകരരുടെ കൈവശം വേറെയും ഉണ്ടെന്നാണ്‌ പ്രധമിക നിഗമനം.










from kerala news edited

via IFTTT

Related Posts: