121

Powered By Blogger

Thursday, 25 December 2014

മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കുമെതിരേ രണ്ടു വിജിലന്‍സ്‌ കേസുകള്‍ കൂടി











Story Dated: Thursday, December 25, 2014 03:01


കോഴിക്കോട്‌: കോര്‍പറേഷന്‍ മേയര്‍ പ്രഫ.എ.കെ. പ്രേമജം, ഡെപ്യൂട്ടി മേയര്‍ പി.ടി. അബ്‌ദുള്‍ ലത്തീഫ്‌ എന്നിവര്‍ക്കെതിരേ രണ്ടു വിജിലന്‍സ്‌കേസുകള്‍ കൂടി രജിസ്‌റ്റര്‍ ചെയ്‌തു.

അഴിമതി വിരുദ്ധ ജനകീയ മുന്നണി ജനറല്‍ കണ്‍വീനര്‍ കെ.പി. വിജയകുമാര്‍ വിജിലന്‍സ്‌ കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നു കോടതി ഉത്തരവു പ്രകാരം കോഴിക്കോട്‌ വിജിലന്‍സ്‌ ഡി.വൈ.എസ്‌.പി. കെ. അഷ്‌റഫാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. ഇതോടെ മേയര്‍ക്കെതിരായ വിജിലന്‍സ്‌ കേസുകളുടെ എണ്ണം മൂന്നായി. ഡെപ്യൂട്ടി മേയര്‍ക്കെതിരേ നേരത്തേ നാലു കേസുകളുണ്ടായിരുന്നു.

2010-11, 2011-2012, 2012-13 എന്നീ കാലഘട്ടങ്ങളില്‍ കോര്‍പറേഷന്‍ പരിധിയിലെ പരസ്യനികുതി പിരിവില്‍ അഴിമതി നടന്നുവെന്ന പരാതിയിലാണ്‌ ഒരു കേസ്‌. പദവി ദുരുപയോഗമുള്‍പ്പെടെയുള്ള ആരോപണങ്ങളാണ്‌ പരാതിക്കാരന്‍ ഉന്നയിച്ചിരിക്കുന്നത്‌. മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും പുറമേ മുന്‍മേയര്‍ എം. ഭാസ്‌കരന്‍, മുന്‍ സെക്രട്ടറി എസ്‌. വിജയകുമാര്‍, മുന്‍ ഡെപ്യൂട്ടി സെക്രട്ടറി രേവതി, ഇപ്പോഴത്തെ ഡെപ്യൂട്ടി സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍, മുന്‍ റവന്യൂ ഓഫീസര്‍മാരായ എന്‍.എം. രമണി, എം.ജി. ശശി, മുന്‍ സൂപ്രണ്ട്‌ കെ. ചന്ദ്രന്‍ എന്നിവരേയും കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ പദ്ധതി നിര്‍വഹണം നടത്തുന്നതു സംബന്ധിച്ചതാണ്‌ രണ്ടാമത്തെ കേസ്‌. സ്വകാര്യ സ്‌ഥാപനത്തെ പ്രോജക്‌ട് നിര്‍മിക്കാന്‍ ഏല്‍പിച്ചതു വഴി പൊതുഖജനാവിനു വന്‍ സാമ്പത്തികനഷ്‌ടമുണ്ടായതായി പരാതിയില്‍ ആരോപണമുണ്ട്‌. മുന്‍ മേയര്‍മാരായ തോട്ടത്തില്‍ രവീന്ദ്രന്‍, എം. ഭാസ്‌കരന്‍, മുന്‍ സെക്രട്ടറിമാരായ എസ്‌. വിജയകുമാര്‍, എം. കുഞ്ഞുമുഹമ്മദ്‌ എന്നിവരാണ്‌ കേസിലെ മറ്റു പ്രതികള്‍.

പുതുതായി രണ്ടു കേസുകള്‍ കൂടി വന്നതോടെ അഴിമതി സംബന്ധിച്ച പരാതിയില്‍ കോര്‍പറേഷനെതിരായ വിജിലന്‍സ്‌ കേസുകളുടെ എണ്ണം 17 ആയി. ഇതില്‍ എട്ടുകേസുകളിലെ നടപടികള്‍ ഹൈക്കോടതി സേ്‌റ്റ ചെയ്‌തിരിക്കയാണ്‌. കേസുകളിലൊന്നും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.










from kerala news edited

via IFTTT