121

Powered By Blogger

Thursday, 25 December 2014

ജില്ലാ സ്‌കൂള്‍ കലോത്സവം ശനിയാഴ്‌ച മുതല്‍











Story Dated: Thursday, December 25, 2014 03:01


കോഴിക്കോട്‌: അമ്പത്തിയഞ്ചാമത്‌ ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തിന്‌ ശനിയാഴ്‌ച കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തിരിതെളിയും.പതിനഞ്ച്‌ വേദികളിലായി അഞ്ച്‌ ദിവസത്തോളം നീണ്ട്‌ നില്‍ക്കുന്ന യുവജനോത്സവം തിങ്കളാഴ്‌ച വൈകുന്നേരം അഞ്ചിന്‌ പഞ്ചായത്ത്‌ സാമൂഹ്യ നീതി വകുപ്പ്‌ മന്ത്രി എം.കെ മുനീര്‍ ഉദ്‌ഘടനം ചെയ്ുയമെന്ന്‌ സംഘാടകര്‍ പത്രമസമ്മേളനത്തില്‍ അറയിച്ചു.

കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍,കുന്ദമംഗലം എം.യു.പി. സ്‌കൂള്‍,കുന്ദമംഗലം എം.എല്‍.പി,മര്‍ക്കസ്‌ ഹയര്‍സെക്കന്‍ഡറി ബോയ്‌സ് സ്‌കൂള്‍,മര്‍ക്കസ്‌ ഹയര്‍സെക്കന്‍ഡറി ഗേള്‍സ്‌ സ്‌കൂള്‍,കാരന്തൂര്‍ എ.എം.എല്‍.പി സ്‌കൂള്‍,കുന്ദമംഗലം ഓക്‌സിലിയം നവജ്യോതി സ്‌കൂള്‍,കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാള്‍,കുന്ദമംഗലം വ്യാപാരഭവന്‍,സിന്ധു തീയേറ്ററിന്‌ സമീപമുള്ള വേദി എന്നിവിടങ്ങളിലാണ്‌ മത്സരങ്ങള്‍ നടക്കുന്നത്‌.

ശനിയാഴ്‌ച രാവിലെ ഒമ്പതിന്‌ കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡി.ഡി.ഇ ഗിരീഷ്‌ ചോലയില്‍ പതാക ഉയര്‍ത്തുന്നതോടെയാണ്‌ കലോത്സവത്തിന്‌ തുടക്കമാവുന്നത്‌. ഇതോടൊപ്പം പതിനേഴ്‌ കൗണ്ടറില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.ആദ്യ ദിനം ഓഫ്‌ സ്‌റ്റേജ്‌ മത്സരങ്ങളും അഞ്ച്‌ വേദികളിലായി കലാമത്സരങ്ങളുമാണ്‌ നടക്കുക.

തിങ്കളാഴ്‌ച വൈകുന്നേരം അഞ്ചിനാണ്‌ കലോത്സവത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക ഘോഷയാത്ര നടക്കുന്നത്‌.വ്യാഴായ്‌ച വൈകുന്നേരം അഞ്ചിന്‌ നടക്കുന്ന സമാപന സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്‌ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.മത്സര വിജയികള്‍ക്ക്‌ എം.ഐ ഷാനവാസ്‌ എം.പി സമ്മാനവിതരണം നടത്തും.കലോത്സവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ന്ദന്ദന്ദ.ന്റഗ്നന്ഥന്റത്മന്റണ്ഡ.്ര്വഗ്നദ്ദന്ഥണ്മഗ്നന്ധ.ദ്ധ

എന്ന വെബ്‌ സൈറ്റും ലഭ്യമാക്കിയിട്ടുണ്ട്‌.കലോത്സവ പോയിന്റുകള്‍ അറിയുന്നതിന്‌ ഡിജിറ്റല്‍ സ്‌കോര്‍ബോര്‍ഡ്‌ സംവിധാനവും ഉണ്ടാക്കിയിട്ടണ്ടെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.പത്രസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍പേഴ്‌സണ്‍ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ കാനത്തില്‍ ജമീല,ഡി.ഡി.ഇ ഡോ.ഗിരീഷ്‌ ചോലയില്‍,റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ എ.നൗഷാദ്‌,ദേവദാസ്‌ എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT