Story Dated: Friday, December 26, 2014 11:46
പത്തനംതിട്ട: ശബരിമലയില്‍ ഇത്തവണ റെക്കോഡ് നട വരുമാനമെന്ന് ദേവസ്വം ബോര്‍ഡ്. തങ്കഅങ്കി ഘോഷയാത്ര ഇന്നു നടക്കാനിരിക്കെ ശബരിമലയിലെ വരുമാനം ഇതുവരെ 141 കോടി 64 ലക്ഷം രൂപ കവിഞ്ഞതായും ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 കോടി അധിക വരുമാനമാണെന്നും പറഞ്ഞു.
അരവണ വില്‍പ്പനയിലും ഇത്തവണ റെക്കോഡ് വരുമാനമാണ്. ഇതുവരെ അരവണ വിറ്റുള്ള വരുമാനം 54 കോടി 31 ലക്ഷമായി. നാലു കോടി രൂപയാണ് കൂടിയത്. അന്യ സംസ്‌ഥാന ഭക്‌തരുടെ കാര്യത്തില്‍ ഇത്തവണ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സന്നിധാനത്ത് എത്തിയത് ആന്ധ്രയില്‍ നിന്നായിരുന്നെന്നാണ് വിവരം.
മണ്ഡലപൂജാ ദിനത്തില്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി ഘോഷയാത്രയ്‌ക്കുള്ള അവസാന വട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. ഒരു മണിയോടെ പമ്പയിലെത്തുന്ന തങ്കഅങ്കി മൂന്ന് മണിവരെ പമ്പയിലെ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വെയ്‌ക്കും. വൈകിട്ട് 6.30 യോടെ ഇത് തിരകെ ശബരിമലയില്‍ എത്തിച്ചേരും.
from kerala news edited
via IFTTT