Story Dated: Friday, December 26, 2014 09:48
കോട്ടയം: കോട്ടയം അതിരുമ്പഴയില്‍ കോളറ ബാധ സ്‌ഥിരീകരിച്ചു. ഛര്‍ദിയും അതിസാരവും ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ട് വിദ്യാര്‍ഥികളിലാണ് കോളറ ബാധ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ജില്ലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
ജില്ലയില്‍ കോളറ പരക്കാനുളള സാഹചര്യമുണ്ടോയെന്ന് അധികൃതര്‍ പരിശോധിച്ചുവരുന്നു. രോഗബാധിതരായ വിദ്യാര്‍ഥികള്‍ കുടിവെളളത്തിനായി ഉപയോഗിച്ച കിണര്‍ മലിനമായിരുന്നുവെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രികളില്‍ കൂടുതല്‍ ഒ.ആര്‍.എസ്. പാക്കറ്റുകള്‍ എത്തിക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വിബ്രിയോ കോളറ എന്ന ബാക്‌ടീരിയയാണ് കോളറയ്‌ക്ക് കാരണമാവുന്നത്. ജലത്തിലൂടെ പകരുന്ന കോളറ പരക്കാന്‍ മലിനമായ ചുറ്റുപാടുകള്‍ കാരണമാവും. രോഗം ബാധിച്ചവരുടെ വിസര്‍ജ്യത്തിലൂടെ പുറത്തുവരുന്ന ബാക്‌ടീരിയകള്‍ ജലത്തില്‍ കലരുന്നതിലൂടെയാണ് രോഗം പകരുന്നത്. രോഗം ബാധിച്ചയാള്‍ ഛര്‍ദ്ദ്യതിസാരത്തിലൂടെ മണിക്കൂറുകള്‍ക്കുളളില്‍ അവശനായി മാറുകയും നിര്‍ജലീകരണം കാരണം ചിലപ്പോള്‍ മരണം വരെ സംഭവിക്കുകയും ചെയ്യും.
from kerala news edited
via IFTTT