121

Powered By Blogger

Thursday, 25 December 2014

ഉപഭോക്‌തൃ ബോധവത്‌കരണ സെമിനാര്‍ നടത്തി











Story Dated: Thursday, December 25, 2014 03:02


മലപ്പുറം: ഉപഭോക്‌തൃ പ്രസ്‌ഥാനം ശക്‌തിപ്പെട്ടു വരുന്നതും പൊതുജനം ഉപഭോക്‌തൃ അവകാശങ്ങളെകുറിച്ച്‌ കൂടുതല്‍ ബോധവാന്മാരാകുന്നതും സന്തോഷകരമാണെന്ന്‌ പി.ഉബൈദുല്ല എം.എല്‍.എ പറഞ്ഞു. പൊതുവിതരണം, ഉപഭോക്‌തൃകാര്യം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെയും സപ്ലൈകോ, കുടുംബശ്രീ എന്നിവയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ ഉപഭോക്‌തൃ ബോധവത്‌കരണ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു എം.എല്‍.എ. ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍.വിശ്വനാഥന്‍ അധ്യക്ഷനായി. ഉപഭോക്‌തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡന്റ്‌ കെ. മുഹമ്മദലി, മുന്‍ മെമ്പര്‍ കെ. മോഹന്‍ദാസ്‌, ഫുഡ്‌ സേഫ്‌റ്റി ഓഫീസര്‍ കെ. ജനാര്‍ദനന്‍, എന്‍. മുഹമ്മദലി, ഇ.കെ ചെറി, രാംദാസ്‌, കൊരമ്പയില്‍ നജ്‌മല്‍ ബാബു, ടി.ടി അബ്‌ദുള്‍ റഷീദ്‌, ഫൈസല്‍ പറവത്ത്‌, പി.കെ വത്സല എന്നിവര്‍ സംസാരിച്ചു.










from kerala news edited

via IFTTT