Story Dated: Friday, December 26, 2014 07:49
ശ്രീനഗര്‍: തൂക്കു മന്ത്രിസഭ ഉറപ്പായതോടെ കശ്‌മീരില്‍ ചിരന്തര വൈരികളായ നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും കൈകോര്‍ക്കാനുള്ള സാധ്യത തെളിയുന്നു. സംസ്‌ഥാനത്തിന്റെ ഭരണത്തില്‍ നിന്നും ബിജെപിയെ പുറത്ത് നിര്‍ത്താന്‍ ഇരുവരും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുള്ളതായിട്ടാണ് വിവരം. മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപിയുടെ പിന്തുണ തേടില്ലെന്ന് ഒമര്‍ അബ്‌ദുള്ള വ്യക്‌തമാക്കിയതിന് പിന്നാലെ വ്യാഴാഴ്‌ച രാത്രിയില്‍ എന്‍സിയും പിഡിപിയും ചര്‍ച്ച നടത്തി.
ബിജെപിയുമായി നാഷണല്‍ കോണ്‍ഫറന്‍സ് ചര്‍ച്ച നടത്തിയതായി പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അടിസ്‌ഥാന രഹിതമാണെന്നും ബിജെപിയുമായി ചര്‍ച്ചകളോ കരാറുകളോ ഇതുവരെ ഇല്ലെന്ന് രാത്രി ഏറെ വൈകി ഒമര്‍ അബ്‌ദുള്ള ട്വീറ്റ് ചെയ്‌തു. അതേസമയം കശ്‌മീരില്‍ ആദ്യമായി സര്‍ക്കാരിന്റെ ഭാഗമാകാന്‍ ബിജെപി നേതാക്കള്‍ ഇരു കൂട്ടരുമായും ചര്‍ച്ചയ്‌ക്ക് ശ്രമിക്കുന്നുണ്ട്. ഭരിക്കാന്‍ 44 സീറ്റു വേണമെന്നിരിക്കെ ബിജെപി തെരഞ്ഞെടുപ്പില്‍ 25 സീറ്റുകള്‍ നേടിയിരുന്നു. നാഷണല്‍ കോണ്‍ഗ്രസിന് 15 സീറ്റുകളും പിഡിപിയ്‌ക്ക് 28 സീറ്റുകളുമാണ് ലഭിച്ചത്.
ബിജെപി സര്‍ക്കാരിന്റെ ഭാഗമാകണമെന്ന് കാണിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങളെന്നും തെരഞ്ഞെടുക്കപ്പെട്ട ബിജെപി സ്‌ഥാനാര്‍ത്ഥികള്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്ന് ബിജെപി സീനിയര്‍ നേതാക്കളില്‍ ഒരാളായ അരുണ്‍ ജെയ്‌റ്റ്ലി പറഞ്ഞു. ബിജെപി നേതാവ് രാം മാധവ് പിഡിപി നേതാവ് മുസാഫര്‍ ഹുസൈന്‍ ബെയ്‌ഗുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേസമയം ബെയ്‌ഗ് ഇക്കാര്യത്തില്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. അതേസമയം ജനങ്ങള്‍ ബിജെപിയ്‌ക്ക് വന്‍ തോതില്‍ വോട്ട് ചെയ്‌തിട്ടുണ്ട്. അതുകൊണ്ട് തന്നെ പിന്‍ വാതിലിലൂടെ ബിജെപിയുടെ അധികാരത്തിന്റെ ഭാഗമാകാന്‍ താല്‍പ്പര്യമില്ല എന്ന നിലപാടാണ് എന്‍ സി യ്‌ക്ക്.
from kerala news edited
via IFTTT