Story Dated: Thursday, December 25, 2014 04:59
കേരളത്തില്‍ നടക്കുന്ന മത പരിവര്‍ത്തനവുമായി വിശ്വ ഹിന്ദു പരിഷത്തിന് ബന്ധമില്ലെന്ന് വി.എച്ച്.പി സംസ്‌ഥാന അധ്യക്ഷന്‍ ജസ്‌റ്റിസ് എം രാമചന്ദ്രന്‍. തലതിരിഞ്ഞ ചില ആളുകള്‍ കാട്ടിക്കൂട്ടുന്ന പരിപാടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇങ്ങനെ നടക്കുന്ന മതപരിവര്‍ത്തനം വിപരീത ഫലമുണ്ടാക്കും. കേരളത്തില്‍ മത പരിവര്‍ത്തനം നടന്നത് സംസ്‌ഥാന സമിതിയുടെ അറിവോടെയല്ല. വരുന്ന സംസ്‌ഥാന സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് പരാതി ഉന്നയിക്കുമെന്നും എം രാമചന്ദ്രന്‍ പറഞ്ഞു. ഇന്ന് കോട്ടയത്തും പൊന്‍കുന്നത്തുമായി 63 പേരാണ് ഹിന്ദുമതം സ്വീകരിച്ചത്.
from kerala news edited
via IFTTT