Story Dated: Thursday, December 25, 2014 03:01
ഫറോക്ക്: ബേപ്പൂര്‍ നിയോജക മണ്ഡലത്തിന്റെ ഉല്‍സവമായി മാറിയ ബേപ്പൂര്‍ ഫെസ്‌റ്റിന് തുടക്കമായി. ബേപ്പൂര്‍ ഡവലപ്‌മെന്റ് മിഷനും കേരള സംസ്‌ഥാന ചെറുകിട വ്യവസായ അസോസിയേഷനും സംയുക്‌തമായാണ് ആറ് ദിവസം നീണ്ടു നില്‍ക്കുന്ന വ്യവസായ വാണിജ്യ പ്രദര്‍ശനം സംഘടിപ്പിച്ചത്.
നല്ലൂര്‍ മിനിസേ്‌റ്റഡിയത്തിലാണ് ഏഴാമത് ബേപ്പൂര്‍ ഫെസ്‌റ്റ് നടക്കുന്നത്. ചെറുവണ്ണൂരില്‍ നിന്നും വാദ്യമേളങ്ങളുടെയും നിശ്‌ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ ആരംഭിച്ച സാസ്‌കാരിക ഘോഷയാത്രയോടെയാണ് ഫെസ്‌റ്റിന് തുടക്കമായത്.
ഘോഷയാത്ര നല്ലൂര്‍ മിനിസേ്‌റ്റഡിയത്തില്‍ സമാപിച്ചു. എളമരം കരീം എം.എല്‍.എ. ഫെസ്‌റ്റ് ഉദ്‌ഘാടനം ചെയ്‌തു. ഫറോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വാളക്കട സരസു അധ്യക്ഷത വഹിച്ചു.
ചെറുകിട വ്യവസായ സംരംഭകര്‍, കുടുംബശ്രീ, സഹകരണ-അര്‍ദ്ധ സര്‍ക്കാര്‍ സ്‌ഥാപനങ്ങള്‍ എന്നിവയുടെതുള്‍പ്പെടെ അറുപതോളം സ്‌റ്റാളുകള്‍, കലാ-സാംസ്‌കാരിക-വിനോദ പരിപാടികള്‍ എന്നിവയാണ് മേളയില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്‌ക്ക് രണ്ട് മുതല്‍ രാത്രി 8.30വരെ ഉത്‌പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടാകും.
ഉത്‌പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് കൂപ്പണ്‍ നറുക്കെടുപ്പിലൂടെ ആകര്‍ശകമായ സമ്മാനങ്ങളും ലഭിക്കും. പ്രവേശനം സൗജന്യമായിരിക്കും. 24-ന് താരോത്സവം, 25 ന് അമൃത ടി.വി സൂപ്പര്‍ സ്‌റ്റാര്‍ ഗ്രാന്‍ഡ് ഫിനാലെ, 26-ന് മുദ്രആര്‍ട്‌സിന്റെ നൃത്തോത്സവം, 27ന് ഗാനമേള, 28-ന് സംഗീത നൃത്ത പരിപാടികള്‍ എന്നിവയുണ്ടാകും.
സാംസ്‌കാരിക ഘോഷയത്രക്ക് എളമരം കരീം എം.എല്‍.എ, റീന മുണ്ടേങ്ങാട്ട്,വാളക്കട സരസു, ടി.കെ ഷൈലജ, എന്‍.സി ഹംസക്കോയ,പി.ആസിഫ്, എന്‍.സി അബ്‌ദുറസാഖ്,ബഷീര്‍ കുണ്ടായിത്തോട്, എയര്‍ലൈന്‍സ് അസീസ്, വാളക്കട ബാബു, കെ.കെ ആലിക്കുട്ടി, എം.ഖാലിദ് തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
from kerala news edited
via IFTTT