121

Powered By Blogger

Tuesday, 7 January 2020

പാഠം 55: 45ാംവയസ്സില്‍ വിരമിക്കാം; ജീവിതം അടിച്ചുപൊളിക്കാം

15 വർഷമായി ഗൾഫിൽ ജോലിചെയ്യുന്ന പ്രകാശന് രണ്ടുവർഷത്തിനുള്ളിൽ നാട്ടിൽ സെറ്റിൽ ചെയ്യണമെന്നാണ് ആഗ്രഹം. ഇതുവരെ കാര്യമായൊന്നും സമ്പാദിച്ചിട്ടില്ല.രണ്ടുവർഷംകൊണ്ട് ഭാവി ജീവിതത്തിന് എങ്ങനെ സമ്പാദിക്കാൻ കഴിയുമെന്നാണ് ഇ-മെയിൽ വഴി അദ്ദേഹം ചോദിച്ചത്. ഗൾഫിലെ ജീവിതംകൊണ്ട് സമ്പാദിച്ച തുകയ്ക്ക് നാട്ടിൽ 20 സെന്റിൽ നല്ലൊരു വീടുവെച്ചു. കുട്ടികൾ ഒരാൾ എൻജിനിയറിങിനും മറ്റൊരാൾ പ്ലസ്ടുവിനും പഠിക്കുന്നു. അപ്പപ്പോൾ കിട്ടുന്ന പണം നിത്യജീവിതത്തിലെ ചെലവിനായി നീക്കിവെച്ച അദ്ദേഹത്തിന് നാട്ടിലെത്തിയാൽ എങ്ങനെ ജീവിക്കുമെന്നാണ് അറിയേണ്ടത്. വിദേശത്തു ജോലിചെയ്യുന്ന നിരവധിപേർ ഈ ചോദ്യം ചോദിക്കുന്നു. പലരും നാട്ടിലേയ്ക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോഴായിരിക്കും ഭാവിയിൽ എങ്ങനെ ജീവിക്കുമെന്ന്ചിന്തിക്കുന്നത്. ഇതാണോ ജീവിതം? രണ്ടുവർഷംകൊണ്ട് മുന്നിലുള്ള 30 വർഷത്തോളം കാലം ജീവിക്കുന്നതിനുള്ള പണമുണ്ടാക്കുകയെന്നത് അസാധ്യമാണ്. മാത്രമല്ല നിലവിൽ പലർക്കും പണം തികയുന്ന ജീവിത സാഹചര്യവുമല്ല മുന്നിലുള്ളത്. സംഭവിക്കുന്നതോ? കൂടുതൽകാലം വിദേശത്തുതന്നെ തുടരാൻ നിർബന്ധിതരാകും. കുടുംബവുംവിട്ട് പ്രായമേറെയാകുന്നതുവരെ അവിടെതന്നെ തങ്ങേണ്ടിയുംവരും. ഗൾഫിൽ ജോലിചെയ്യുന്നവർക്കുമാത്രമല്ല ഇത് ബാധകം. രാജ്യത്തെ മെട്രോ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ജോലി ചെയ്യുന്നവരുടെ കാര്യത്തിലും വ്യത്യാസമില്ല. കടുത്ത ജോലി സാഹചര്യങ്ങളോട് ഏറ്റുമുട്ടി തളർന്നവശനായിട്ടായിരിക്കും ഓരോദിവസവും കൂടണയുന്നത്. 45ാം വയസ്സിൽ വിരമിച്ചാലോ? ജീവിതത്തിലെ നല്ലകാലംമുഴുവൻ പണിയെടുത്ത് തളർന്ന് 60 വയസ്സാകുമ്പോൾ വിരമിക്കുന്ന ശരാശരി മലയാളിയുടെ കഥ നാട്ടിൻപുറത്തല്ല നഗരങ്ങളിലും സുലഭമാണ്. എന്തുകൊണ്ട് മറിച്ചുചിന്തിച്ചുകൂടാ? മാറിയ ജീവിത സാഹചര്യങ്ങളും തൊഴിൽ നിയമങ്ങളും കണക്കിലെടുക്കുമ്പോൾ നല്ലകാലത്ത് വിരമിക്കാൻ എന്തുചെയ്യണമെന്നുനോക്കാം. source.colostate.edu സമ്പാദിക്കാം നേരത്തെ എത്രവയസ്സാകുമ്പോഴാണ് ഒരാൾക്ക് വരുമാനം ലഭിച്ചുതുടങ്ങുക. ഉന്നത പഠനത്തിനിടയിലും പണമുണ്ടാക്കുന്നവരുണ്ട്. അവരുടെകാര്യം അവിടെ നിൽക്കട്ടെ. പഠിച്ചിറങ്ങിയ ഉടനെ ജോലിയിൽ പ്രവേശിക്കുന്ന തലമുറയാണിത്. മില്ലേനിയൽസും(1981നും 1996നും ഇടയിൽ ജനിച്ചവർ) ജെൻ ഇസെഡു(1997നും 2012നും ഇടയിൽ ജനിച്ചവർ)കാരും 20-22 വയസ്സിൽ ജോലിക്കുകയറുന്നവരാണ്. പല പ്രമുഖ കമ്പനികളും തൊഴിലിന് അപേക്ഷിക്കാൻ നിശ്ചിയിച്ചിരിക്കുന്ന പ്രായപരിധി 25 വയസ്സാണ്. തീരുമാനിക്കുക വരുമാനം ലഭിച്ചുതുടങ്ങിയാൽ ഉടനെ തീരുമാനിക്കുക. എത്രാമത്തെ വയസ്സിൽ റിട്ടയർചെയ്യണം. പിന്നെ അത് വെല്ലുവിളിയായെടുക്കുക. സ്ഥിരം ജോലിയെന്ന കാഴ്ചപ്പാട് ഇല്ലാതാകുന്ന കാലത്ത് മികച്ചവരുമാനം ലഭിക്കുന്ന ജോലികളിലേയ്ക്ക് കൂടുമാറുന്നത് അപൂർവംകാര്യമൊന്നുമല്ലല്ലോ. നിങ്ങളുടെ തൊഴിൽപരമായ മികവ് ഓരോവർഷവും കൂടുതൽപ്രതിഫലം ലഭിക്കാൻ പ്രാപ്തമാക്കും. തൊഴിലിനൊപ്പം വരുമാനം വർധിപ്പിക്കാൻ മറ്റുമാർഗങ്ങളുംതേടാൻ ഇന്ന് ഏറെ അവസരങ്ങളുണ്ട്. 22-25 വയസ്സിൽ ജോലിനേടുന്ന ഒരാൾക്ക് 45 വയസ്സിൽ വിരമിക്കണമെങ്കിൽ 20 വർഷത്തിലേറെ കാലമുണ്ട്. ശമ്പളത്തിന്റെ 75 ശതമാനംവരെ നീക്കിവെയ്ക്കാൻ തുടക്കകാലത്ത് നിങ്ങൾക്ക് കഴിയും. അവിവാഹിതരായതിനാൽ സ്വന്തംജീവിതചെലവിനുള്ള തുക കണ്ടെത്തിയാൽ മതിയാകും. വീട്ടിലേയ്ക്കൊരു വിഹിതം നൽകുന്നവരായാൽപോലും 50 ശതമാനംവരെ തുകയെങ്കിലും നിങ്ങൾക്ക് നീക്കിവെയ്ക്കാനാകും. ജോലി കിട്ടിയ ഉടനെ വിലകൂടിയ ഐ ഫോണും വായ്പയെടുത്ത് കാറും സ്വന്തമാക്കാൻ ശ്രമിക്കാതിരിക്കുക. മിതവ്യയം ശീലമാക്കുക. ലഭിക്കുന്ന വരുമാനത്തിനനുസരിച്ചല്ല ജീവിതം ക്രമീകരിക്കേണ്ടതെന്ന് മനസിലാക്കുക. അങ്ങനെയെങ്കിൽനിങ്ങൾക്ക് തീർച്ചയായും 45 വയസ്സിൽ വിരമിക്കാം. പിൻകുറിപ്പ്: 45 വയസ്സിൽ വിരമിച്ച് അലസമായി ജീവിതം നയിക്കാനുള്ള കുറുക്കുവഴികളല്ല ഇവിടെ മുന്നോട്ടുവെയ്ക്കുന്നത്. വിരമിച്ചശേഷമുള്ള ജീവിതം ആസ്വദിക്കാനുള്ള അവസരമാക്കണം. ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ഹോബികളിൽ ഏർപ്പെടാം. ധാരാളം യാത്രചെയ്യാം. അതുവരെ ആർജിച്ച തൊഴിൽ-ജീവിതാനുഭവങ്ങളിൽനിന്ന് സ്ഥിരമായി ജോലി ചെയ്യാതെതന്നെ നിങ്ങൾക്ക് വരുമാനമുണ്ടാക്കാം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാം. ജോലി തിരക്കുകളുടെയും പ്രാരാബ്ദങ്ങളുടെയും ഒരുകാലഘട്ടത്തെ ഇതിലൂടെ നിങ്ങൾക്ക് അതിജീവിക്കാനാകും. feedbacks to: antonycdavis@gmail.com 25 വയസ്സുകാർക്കുമാത്രമല്ല 30ഉം 40ഉം വയസ്സുള്ളവർക്കും നേരത്തെ വിരമിക്കാൻ അവസരമുണ്ട്. എങ്ങനെയെന്നല്ലേ? തുടർന്നുള്ള പാഠങ്ങൾക്കായി കാത്തിരിക്കുക.

from money rss http://bit.ly/301I5h4
via IFTTT