121

Powered By Blogger

Monday, 18 January 2021

പാഠം 108| വിശ്രമിക്കാം; പണം നിങ്ങള്‍ക്കുവേണ്ടി സമ്പാദിച്ചുകൊള്ളും*

രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസസ്ഥാപനത്തിൽനിന്ന് എംബിഎ നേടി ഗൾഫിൽ ജോലി ചെയ്യുകയാണ് റിബിൻ. ബിസിനസ് മാനേജുമെന്റിൽ ഉന്നത ബിരുദംനേടിയ അദ്ദേഹത്തിന് പ്രതിമാസം രണ്ടുലക്ഷം രൂപയിലേറെ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായി സമ്പാദ്യമൊന്നുമില്ല. മികച്ച ആദായ സാധ്യതയുള്ള നിക്ഷേപ മാർഗങ്ങളന്വേഷിച്ചാണ് റിബിൻ ഇ-മെയിൽ അയച്ചത്. സ്ഥിരനിക്ഷേപ പദ്ധതികളിലെ നിക്ഷേപത്തിനാണ് മുൻഗണന നൽകുന്നതെങ്കിലും ഓഹരിയിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപിക്കാൻ തയ്യാറാണ്. റിസ്ക് എടുക്കാൻ അത്രതന്നെ താൽപര്യമില്ല. എങ്കിലും നിക്ഷേപത്തിന് ഉയർന്ന റിട്ടേൺ ലഭിക്കുകയുംവേണം. പുതിയതായി നിക്ഷേപിക്കാനിറങ്ങുന്ന ചെറുപ്പക്കാരിൽ ഭൂരിഭാഗവും റിസ്കെടുക്കാനുള്ള മനോഭാവമുള്ളവരാണ്. അതേസമയം, 35 വയസ്സിനുമുകളിലുള്ളവരിൽപലരും അതിന് തയ്യാറല്ലാത്തവരുമാണ്. ഈ രണ്ടുവിഭാഗക്കാർക്കും യോജിച്ച നിക്ഷേപമാർഗം അവതരിപ്പിക്കുകയാണ് പുതിയ പാഠത്തിൽ. എസ്ഐപി ഓഹരിയിൽ ഓഹരിയിൽ നിക്ഷേപിച്ച് പണംകളയാനാണ് എല്ലാവർക്കും താൽപര്യം. എന്നാൽ എളുപ്പത്തിൽ അതിൽനിന്ന് മികച്ച ആദായമുണ്ടാക്കാനുള്ള സാധ്യത അധികമാരും പ്രയോജനപ്പെടുത്താറില്ല. ഏതുതരത്തിലുള്ള നിക്ഷേപകർക്കും മികച്ച ആദായമുണ്ടാക്കാനുള്ള അവസരമാണ് ഓഹരിയിലെ എസ്ഐപി മാതൃകയിലുള്ള നിക്ഷേപസാധ്യത മുന്നോട്ടുവെയ്ക്കുന്നത്. മ്യൂച്വൽ ഫണ്ടിൽമാത്രമല്ല, ഓഹരിയിലും എസ്ഐപി(സിറ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ)യായി നിക്ഷേപിച്ച് ദീർഘകാലത്തിൽ മികച്ച ആദായംഅവസരമുണ്ട്. മികച്ച ഓഹരികൾ തിരഞ്ഞെടുത്ത്നിക്ഷേപിക്കാനായാൽ മ്യൂച്വൽ ഫണ്ടിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ആദായം നേടാൻകഴിയും. ഓഹരികൾ എങ്ങനെകണ്ടെത്തും? ഭാവിയിൽ മുന്നേറ്റമുണ്ടാക്കാൻ സാധ്യതയുള്ള സെക്ടറുകൾ കണ്ടെത്തി വളർച്ചാ സാധ്യതകളുള്ള ഓഹരികൾ തിരഞ്ഞെടുക്കുകയാണ് ആദ്യംചെയ്യേണ്ടത്. ബാങ്ക്, ഓട്ടോ, ടെലികോം, പൊതുമേഖല, ഇൻഷുറൻസ് തുടങ്ങിയ സെക്ടറുകളിലായി മികച്ച നിരവധി കമ്പനികളുണ്ട്. സ്ഥാപനത്തിന്റെ സാമ്പത്തിക അടിത്തറയും ലാഭക്ഷമതയും വിലയിരുത്താം. കടബാധ്യതയില്ലാത്ത കമ്പനികളായാൽ അത്രയുംനല്ലത്. ഇക്കാര്യങ്ങൾ പരിശോധിച്ച് മികച്ച ഓഹരികൾ തിരഞ്ഞെടുക്കാം(ഉദാഹരണത്തിന് ഇൻഷുറൻസ് മേഖലയിൽ വളർച്ചാസാധ്യതയുള്ള ഓഹരികളിലൊന്നാണ് എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ്). വൈവിധ്യവത്കരണത്തിനായി ഒരു സെക്ടറിൽനിന്ന് ഒരുഓഹരിമതിയാകും. നിക്ഷേപിക്കുന്ന തുകയ്ക്കനുസരിച്ച് വിവിധ സെക്ടറുകളിൽനിന്ന് അഞ്ച് ഓഹരികൾവരെ തിരഞ്ഞെടുക്കാം. എങ്ങനെ നിക്ഷേപിക്കും? ഓഹരി ബ്രോക്കർമാരുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകൾവഴി എളുപ്പത്തിൽ എസ്ഐപി നിക്ഷേപംനടത്താൻ കഴിയും. എല്ലാമാസവും നിശ്ചിതദിവസം നിശ്ചിത സമയം ഓഹരികൾ വാങ്ങുന്നതിന് ഒറ്റത്തവണയായി നേരത്തെ ഓർഡർ നൽകാൻ കഴിയും. അതായത്, അഞ്ച് ഓഹരികളുടെ ഒരു ബാസ്കറ്റ് ക്രിയേറ്റ് ചെയ്ത് എല്ലാമാസവും 15-ാംതിയതി 10 മണിക്ക് വാങ്ങുന്നരീതിയിൽ സെറ്റ്ചെയ്തുവെച്ചാൽ ആദിവസം നിശ്ചയിച്ച സമയമാകുമ്പോൾ ഓഹരികൾ തനിയെ വാങ്ങിക്കൊള്ളും. ആവശ്യത്തിന് പണം ട്രേഡിങ് അക്കൗണ്ടിൽ ലഭ്യമാക്കാൻ തലേദിവസം മെയിലിൽ നിങ്ങൾക്ക് അറിയിപ്പും ലഭിക്കും. ഒരു ഓഹരിപോലും ഇത്തരത്തിൽ വാങ്ങാൻ കഴിയും. ഉദാഹരണത്തിന് റെയിൽ വികാസ് നിഗത്തിന്റെ ഒരു ഓഹരിയുടെ വില 30 രൂപ നിലവാരത്തിലാണ്. ഈ ഓഹരിയുടെ എസ്ഐപി ക്രിയേറ്റ് ചെയ്ത് എത്ര ഓഹരി വാങ്ങണമെന്ന് സെറ്റ് ചെയ്താൽമതി. ഒരുമാസം 10 രൂപപോലും ഇത്തരത്തിൽ നിക്ഷേപിക്കാൻ കഴിയുമെന്ന് മനസിലാക്കുക. കൂടുതൽ തുക നിക്ഷേപിക്കുന്നവർ വിവിധ സെക്ടറുകളിലെ ഓഹരികൾക്കായി നിശ്ചിത ശതമാനംതുക നീക്കിവെയ്ക്കുന്ന രീതി സ്വീകരിക്കാം. പ്രതിമാസം 5000 രൂപ നിക്ഷേപിക്കാനാണ് ഉദേശിക്കുന്നതെങ്കിൽ തിരഞ്ഞെടുത്ത മൂന്ന് ഓഹരികളിലായി നിശ്ചിത ശതമാനംതുക വീതിക്കാം. എപ്പോൾ വേണമെങ്കിലും എസ്ഐപി നിർത്താനും പിന്നീട് തുടരാനും കഴിയുമെന്നതാണ് പ്രത്യേകത. എസ്ഐപി ക്യാൻസൽ ചെയ്യാനും മോഡിഫൈചെയ്യാനും ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമിൽ സാധ്യതകളുണ്ട്. സ്മോൾകെയ്സ് നിക്ഷേപിക്കാൻ ക്യാപ്സൂൾ പോർട്ട്ഫോളിയോകൾ അവതരിപ്പിച്ചിട്ടുള്ള സ്മോൾ കെയ്സുകളും സഹായത്തിനെത്തും. വിദഗ്ധരായ ഓഹരി അനലിസ്റ്റുകളാണ് തീമുകളും സ്ട്രാറ്റജികളും ലക്ഷ്യങ്ങളുമുള്ള പോർട്ട്ഫോളിയോകൾ അവതരപിപ്പിച്ചിട്ടുള്ളത്. 11 ഓഹരി ബ്രോക്കർമാരാണ് സ്മോൾ കെയ്സിനെ പിന്തുണക്കുന്നത്. സ്മോൾ കെയ്സിൽ ലോഗിൻചെയ്ത് എസ്ഐപി സെറ്റ് ചെയ്യാൻ ട്രേഡിങ് അക്കൗണ്ടുകളിൽ സൗകര്യമുണ്ട്. 100 രൂപയും ജിഎസ്ടിയുംമാത്രമാണ് ഒരു പോർട്ട്ഫോളിയോ തിരഞ്ഞെടുക്കാനായി ചാർജ് ചെയ്യുന്നത്. ഇത് ഒറ്റത്തവണയുള്ള നിരക്കാണ്. ബ്രാൻഡ് വാല്യൂ, ഓൾ വെതർ ഇൻവെസ്റ്റിങ്, ഇലക്രിട് മൊബിലിറ്റി, ഫാർമ ട്രാക്കർ, ഇക്വിറ്റി ആൻഡ് ഗോൾഡ് എന്നിങ്ങനെയുള്ള നിരവധി പോർട്ട്ഫോളിയോകൾ സ്മോൾ കെയ്സ് അവതരിപ്പിച്ചിട്ടുണ്ട്. പോർട്ട്ഫോളിയോയിൽ ഓഹരികൾ ഒഴിവാക്കാനും കൂട്ടിച്ചേർക്കാനും നിക്ഷേപകന് അവസരമുണ്ട്. സ്വന്തമായി പോർട്ട്ഫോളിയോ ഉണ്ടാക്കാനും കഴിയും. നിക്ഷേപ തന്ത്രം 10 വർഷമെങ്കിലും മുന്നിൽകണ്ട് പ്രതിമാസം നിശ്ചിതതുക നിക്ഷേപിക്കുന്ന രീതിസ്വീകരിക്കാം. ആറുമാസംകൂടുമ്പോൾ കമ്പനികളുടെ പ്രകടനവും പ്രവർത്തനഫലവും പരിശോധിച്ച് ഓഹരികൾ ഒഴിവാക്കാനും കൂട്ടിച്ചേർക്കാനുമുള്ള അവസരം ബുദ്ധിപൂർവം പ്രയോജനപ്പെടുത്തണം.വിവിധ മാർക്കറ്റ് സൈക്കിളുകളിൽ നിക്ഷേപിക്കുന്നതിനാൽ മികച്ച ആദായം ഭാവിയിൽ ലഭിക്കുമെന്നുമാത്രമല്ല, നഷ്ടസാധ്യത കുറയ്ക്കാനും സഹായിക്കും. വിപണി ഏറെ താഴെപ്പോകുമ്പോൾ നിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഓഹരികളുടെ വില സ്വാഭാവികമായും കുറയും. അപ്പോൾ കൂടുതൽ തുക നിക്ഷേപിച്ചാൽ ഭാവിയിൽ പ്രതീക്ഷിക്കാൻകഴിയാത്തഅത്ര സമ്പത്തുണ്ടാക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല. ഉദാഹരണത്തിന് പ്രതിമാസം 5000 രൂപയാണ് നിക്ഷേപിക്കുന്നതെന്ന് കരുതുക. വിപണി ഇടിയുമ്പോൾ നിശ്ചയിച്ച ഓഹരികളുടെ വിലയിലും കുറവുണ്ടാകും. അപ്പോൾ അതിന് ആനുപാതികമായി നിക്ഷേപിക്കുന്ന ഓഹരികളുടെ എണ്ണം വർധിപ്പിക്കാം. നിക്ഷേപതുക വർധിപ്പിച്ചും ഓഹരികളുടെ എണ്ണംകൂട്ടാം. മ്യൂച്വൽ ഫണ്ട് എസ്ഐപി? ഓഹരിയിൽ നേരിട്ട് നിക്ഷേപിച്ചാൽ മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽനിന്നും ലഭിക്കുന്നതിൽകൂടുതൽ ആദായം ലഭിക്കുമെന്നകാര്യത്തിൽ സംശയമില്ല. ഫണ്ട് മാനേജ് നിരക്കും ഏജന്റുമാരുടെ കമ്മീഷനുമൊന്നും നിക്ഷേപന് ബാധ്യതയാവില്ല. ശരാശരി രണ്ടുശതമാനമാണ് ഫണ്ടുകൾ ചാർജിനത്തിൽ നിക്ഷേപകരിൽനിന്ന് ഈടാക്കുന്നത്. ഏജന്റുമാരെ ഒഴിവാക്കി നിക്ഷേപംനടത്തുകയാണെങ്കിൽ(ഡയറക്ട് പ്ലാൻ)ഒരുശതമാനത്തിൽതാഴെമാത്രമാണ് നിരക്ക്. ഓഹരിയിൽ എസ്ഐപി നിക്ഷേപം നടത്തുമ്പോൾ ബ്രോക്കിങ് ഫീസ്, സെക്യൂരിറ്റി ട്രാൻസാക്ഷൻ ട്രാക്സ്, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയവയാണ് നൽകേണ്ടത്. ഫണ്ടിലെ നിക്ഷേപവുമായി താരതമ്യംചെയ്യുമ്പോൾ ഇത് കുറവാണ്. വാർഷിക പരിപാലന ചെലവും ബ്രോക്കിങ് ഹൗസുകൾക്ക് നൽകണം. ബ്രോക്കിങ് ഫീസ് ഈടാക്കാത്ത ഡിസ്കൗണ്ട് ബ്രോക്കർമാരുമുണ്ട്. ഓൺലൈനിൽ അക്കൗണ്ട് തുടങ്ങി നിക്ഷേപം നടത്താം. ഏതുബ്രോക്കർമാർവഴി നിക്ഷേപം നടത്തിയാലും ഓഹരികൾ സൂക്ഷിക്കുന്നത് എൻഎസ്ഡിഎൽ, സിഡിസിഎൽ ഇവയിലേതെങ്കിലും ഡെപ്പോസിറ്ററികളിലായിരിക്കും. റിസ്ക് എടുക്കാൻ താൽപര്യമില്ലത്തവർ ഇത്തരക്കാർക്ക് യോജിച്ച ഇടിഫ് (മോട്ടിലാൽ ഒസ് വാൾ നാസ്ദാക്ക് 100 ഇടിഫ്) നിർദേശിക്കുന്നു. ട്രേഡിങ് അക്കൗണ്ടുവഴിമാത്രമാണ് ഇടിഎഫിൽ നിക്ഷേപിക്കാൻ കഴിയുക. വിദേശ കമ്പനികളുടെ ഓഹരികളിലാണ് എൻ 100 എന്ന് എൻഎസ്ഇയിൽ അറിയപ്പെടുന്ന ഇടിഎഫ് നിക്ഷേപം നടത്തുന്നത്. ആപ്പിൾ, മൈക്രോ സോഫ്റ്റ് കോർപ്പറേഷൻ, ആമസോൺ, ടെസ് ല, ഫേസ്ബുക്ക്, ആൽഫബെറ്റ് തുടങ്ങിയ വൻകിട കമ്പനികളിലാണ് നിക്ഷേപം. നാസ്ദാക്ക് 100 സൂചിക അടിസ്ഥാനമാക്കിയാണ് പ്രവർത്തനം. നിലവിൽ ഒരു യൂണിറ്റിന്റെ വില 930 രൂപ(ജനുവരി 19, 2021)യാണ്. ആയിരം രൂപ പ്രതിമാസം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു യൂണിറ്റുവീതം എല്ലാമാസവും വാങ്ങാം. ഒരുവർഷത്തിനിടെ 47ശതമാനം റിട്ടേണാണ് ഇടിഎഫ് നൽകിയിട്ടുള്ളത്. മൂന്നുവർഷത്തിനിടെ 30 ശതമാനവും അഞ്ച് വർഷത്തിനിടെ 26.34ശതമാനവും ആദായവും നിക്ഷേപകന് നൽകി. ചുരുക്കത്തിൽ: ഭാവിയിൽ വളർച്ചാ സാധ്യതയുള്ള സെക്ടറുകൾ കണ്ടെത്തുക. അവയിൽനിന്ന് മികച്ച അടിസ്ഥാനമുള്ള ഓഹരികൾ തിരഞ്ഞെടുക്കുക. പ്രതിമാസം നിശ്ചതശതമാനം വീതം തുക ഈ ഓഹരികളിൽ നിക്ഷേപിക്കുക. ഇടയ്ക്ക് കമ്പനികളുടെ പ്രകടനം വിലയിരുത്തുക. വിപണി ഇടിയുമ്പോൾ കഴിയുമെങ്കിൽ നിക്ഷേപ തുകയിൽ വർധനവരുത്തുക. 10,000 രൂപ വീതം പ്രതിമാസം നിക്ഷേപിച്ചാൽ 20ശതമാനമെങ്കിലും വാർഷികാദായം ലഭിച്ചാൽ 15 വർഷം കഴിയുമ്പോൾ നിക്ഷേപം 1.13 കോടിയായി വർധിച്ചിട്ടുണ്ടാകും. 18 ലക്ഷം രൂപമാത്രമാണ് നിക്ഷേപിച്ചിട്ടുണ്ടാകുക. feedbacks to: antonycdavis@gmail.com *കുറിപ്പ്: ജോലിചെയ്താൽ ലഭിക്കുന്ന നിശ്ചിതവരുമാനത്തിനത്തേക്കാൾനേട്ടം മികച്ച ബിസിനസിൽനിന്ന് ലഭിക്കും. ബിസിനസ് തുടങ്ങി വിജയിപ്പിക്കുന്നതിലും എളുപ്പം മികച്ച ഓഹരികളിൽ നിക്ഷേപിച്ച് അതിൽ പങ്കാളിയാകുകയെന്നതാണ്. ലോകത്തെ സമ്പന്നരുടെ നിക്ഷേപരീതി പരിശോധിച്ചാൽ ഓഹരികളിലെ നിക്ഷേപമാണ് അവരെ കോടീശ്വരന്മാരാക്കിയതെന്ന്കാണാം.

from money rss https://bit.ly/3isQu6c
via IFTTT