121

Powered By Blogger

Thursday, 14 January 2021

തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്നുലക്ഷം പേര്‍ക്കു കൂടി തൊഴില്‍, ഫെബ്രുവരിയില്‍ ക്ഷേമനിധി ആരംഭിക്കും

തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ ചുരുങ്ങിയത് മൂന്നുലക്ഷം പേർക്കു കൂടി തൊഴിൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 2021-22ൽ 75 ദിവസമെങ്കിലും ശരാശരി തൊഴിൽ നൽകാൻ ശ്രമിക്കും. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കുള്ള ക്ഷേമനിധി ഫെബ്രുവരിയിൽ ആരംഭിക്കും. ഇതിനുള്ള കരട് നിയമം രൂപം കൊണ്ടുകഴിഞ്ഞു. വർഷത്തിൽ 20 ദിവസമെങ്കിലും ജോലി ചെയ്യുന്ന എല്ലാവർക്കും ക്ഷേമനിധിയിൽ ചേരാം. അംശാദായത്തിന് തുല്യമായ തുക സർക്കാർ നൽകും. തൊഴിൽസേനയിൽനിന്ന് പുറത്തു പോകുമ്പോൾ ഈ തുക പൂർണമായും അംഗത്തിന് ലഭിക്കും. മറ്റ് പെൻഷനുകൾ ഇല്ലാത്ത അംഗങ്ങൾക്ക് 60 വയസ്സു മുതൽ പെൻഷൻ നൽകും. ഇനി മുതൽ ഫെസ്റ്റിവൽ അലവൻസും ക്ഷേമനിധി വഴി നൽകും. 75 ദിവസം തൊഴിലെടുത്ത മുഴുവൻ പേർക്കും ഫെസ്റ്റിവൽ അലവൻസിന് അർഹതയുണ്ടാകും. നിലവിൽ സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിൽ 13-14 ലക്ഷം പേരാണ് ജോലി എടുക്കുന്നത്. ശരാശരി 50-55 തൊഴിൽ ദിനങ്ങളാണ് ഇവർക്ക് ലഭ്യമാകുന്നത്. 2021-22ൽ 4057 കോടിരൂപയാണ് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കലെന്നും മന്ത്രി പറഞ്ഞു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് ആകെ അടങ്കൽ 200 കോടി രൂപയായി ഉയർത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. content highlights: 3 lakh people likely to get job under employment guarnatee programme

from money rss https://bit.ly/3bF3SCW
via IFTTT