121

Powered By Blogger

Thursday, 14 January 2021

ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ച് തോമസ് ഐസക്

തിരുവനന്തപുരം: ബജറ്റിൽ കേന്ദ്രസർക്കാരിനെയും കേന്ദ്ര ഏജൻസികളെയും വിമർശിച്ച് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രം സ്വീകരിച്ച പല നടപടികളും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വർധിപ്പിക്കാൻ ഇടയാക്കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബിക്കെതിരായ നീക്കങ്ങളും മന്ത്രി എടുത്തു പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഉത്തേജക പാക്കേജിന് ബജറ്റിൽനിന്ന് യഥാർഥത്തിൽ അധികചെലവ് ദേശീയ വരുമാനത്തിന്റെ രണ്ട് ശതമാനമേ വരൂ. ആരോഗ്യ മേഖലയിൽപ്പോലും കേന്ദ്രസർക്കാർ ചെലവുകൾ ഗണ്യമായി ഉയർത്തിയില്ല. ഇത്തരമൊരു നയംമൂലം ലോകത്തിലെ ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യം ഗ്രസിച്ച രാജ്യമാണ് ഇപ്പോൾ ഇന്ത്യ. ഈ വർഷത്തെ ആദ്യ പാദത്തിൽ ആഗോള ഉദ്പാദനം പത്ത് ശതമാനം ഇടിഞ്ഞപ്പോൾ ഇന്ത്യ രാജ്യത്ത് ഉദ്പാദനം 25 ശതമാനം ആണ് ഇടിഞ്ഞത്. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിനു കാരണമെന്നും ധനമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ നിലപാട് സംസ്ഥാനങ്ങളെയും പ്രതിസന്ധിയിലാക്കി. രാജ്യത്ത് മൊത്തം സർക്കാർ ചെലവിന്റെ 60 ശതമാനം സംസ്ഥാന സർക്കാരുകൾ വഴിയാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വരുമാനം കോവിഡ് പ്രതിസന്ധിയിൽ മൂന്നിലൊന്നായി കുറഞ്ഞു. കേന്ദ്രസർക്കാർ ജിഎസ്ടി നഷ്ടപരിഹാരത്തുക വെച്ചുതാമസിപ്പിക്കുകയും ചെയ്തു. പൂർണമായി നൽകാൻ ഇപ്പോഴും കേന്ദ്രം തയ്യാറായിട്ടില്ല. വായ്പയെടുക്കുന്നതിൽ കർക്കശമായ നിലപാട് മൂലം ഒരു സംസ്ഥാനത്തിനും ഇത് പൂർണമായി പ്രയോജനപ്പെടുത്താനായില്ല. ഇതൊക്കെ സംസ്ഥാനത്തിന്റെ പ്രതിസന്ധിയെ രൂക്ഷമാക്കിയതായി ധനമന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബിക്കെതിരായ സംഘടിത നീക്കങ്ങൾ ചില നിക്ഷിപ്ത കേന്ദ്രങ്ങൾ അണിയറയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമാണ് 2019-20 ഫിനാൻസ് അക്കൗണ്ട് റിപ്പോർട്ട് നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് വിശേഷിപ്പിച്ചത്. ട്രഷറി സേവിങ്സ് ബാങ്കിനെതിരെയും ഇതേ കോണുകളിൽനിന്ന് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനെയെല്ലാം നാം ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

from money rss https://bit.ly/2LSj8lj
via IFTTT

Related Posts:

  • റിലയൻസിന്റെ കോവിഡ് വാക്‌സിൻ ഉടനെ: പരീക്ഷണം ആരംഭിച്ചുമുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ലൈഫ് സയൻസ് ഉടനെ കോവിഡ് വാക്സിൻ നിർമാണംതുടങ്ങിയേക്കും. ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ആദ്യഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂർത്തിയാക്കും. … Read More
  • വളർച്ചയുടെകാര്യത്തിൽ റിലയൻസ് റീട്ടെയിൽ ലോകത്ത് രണ്ടാമതെത്തിശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ലോകത്ത് അതിവേഗ വളർച്ചയുള്ള രണ്ടാമത്തെ റീട്ടെയിലറായി. 250 ചില്ലറ വ്യാപാരികളുടെ ആഗോളപട്ടികയിൽ ഇന്ത്യയിൽനിന്ന് റിലയൻസ് മാത്രമാണ് സ്ഥാപനംപിടിച്ചത്. കഴിഞ്ഞ വർഷത്തെ… Read More
  • സ്വർണവില പവന് 480 രൂപ കുറഞ്ഞ് 34,720 രൂപയായിസംസ്ഥാനത്ത് സ്വർണവില പവന് 480 രൂപ കുറഞ്ഞ് 34,720 രൂപയായി. ഗ്രാമിനാകട്ടെ 60 രൂപ താഴ്ന്ന് 4340 രൂപയുമായി. രണ്ടാഴ്ചയായി 35,000 രൂപക്കുമുകളിലായിരുന്നു വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,754.86 ഡോളർ നിലവാരത്തിലേക… Read More
  • ആദായ നികുതി ഇ-ഫയൽ പോർട്ടൽ നവീകരിക്കുന്നു: പുതിയ സൈറ്റ് ജൂൺ 7ന്ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള പുതിയ ഇ-ഫയലിങ് പോർട്ടൽ ജൂൺ ഏഴിന് പുറത്തിറക്കും. ഇതിന്റെ ഭാഗമായി ജൂൺ ഒന്നു മുതൽ ആറുവരെ നിലവിലുള്ള പോർട്ടൽ ലഭ്യമാകില്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. പുതിയ സൈറ്റിലേയ്ക്ക് മാറുന്നതി… Read More
  • നാഷണൽ ഹൈവേ അതോറിറ്റിയുടെ കടം 3.2 ലക്ഷം കോടിയായിനാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എൻഎച്ച്എഐ)യുടെ കടബാധ്യതയിൽ വൻവർധന. 2021 സാമ്പത്തികവർഷം അവസനാമായപ്പോഴേയ്ക്കും 3.17 ലക്ഷംകോടിയായാണ് കടംകൂടിയത്. 2020മാർച്ച് അവസാനത്തിൽ രേഖപ്പെടത്തിയ ബാധ്യതയേക്കാൾ 27ശതമാനം അധികമാണിത്. 2.49 ലക… Read More