121

Powered By Blogger

Thursday, 14 January 2021

40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12,000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട്

തിരുവനന്തപുരം: 2021-2022 വർഷം ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12,000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി 2080 കോടി രൂപയാണ് വകയിരുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസത്തിന് പട്ടികജാതി വിഭാഗത്തിന് 387 കോടി രൂപയും പട്ടികവർഗ വിഭാഗത്തിന് 121 കോടി രൂപയും വകയിരുത്തി. മത്സ്യത്തൊഴിലാളി മേഖലയിൽ 2021-2022ൽ 1500 കോടി രൂപ ചെലവഴിക്കും. വാർഷിക പദ്ധതിയിൽ 250 കോടി തീരദേശ വികസനത്തിന് വകയിരുത്തി. കിഫ്ബിയിൽ നിന്ന് ഫിഷിങ് ഹാർബറുകൾക്ക് 250 കോടി രൂപ, കടൽഭിത്തി 150 കോടി, ആശുപത്രികളും സ്കൂളുകളും 165 കോടി, മാർക്കറ്റുകൾക്ക് 191 കോടി രൂപ എന്നിങ്ങനെയും ചെലവഴിക്കും. ദാരിദ്ര്യം സമ്പൂർണമായി നിർമാർജനം ചെയ്യും. മൈക്രോ പ്ലാനുകൾ തയ്യാറാക്കി ഓരോ കുടുംബങ്ങളുടെയും ആവശ്യങ്ങൾ കണ്ടെത്തി അത് പരിഹരിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുക. ദുർബല വിഭാഗങ്ങൾക്ക് വീട്, കക്കൂസ്, തൊഴിൽ തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തും. നിലവിലുള്ള സ്കീമുകളെ പ്ലാനിൽ സംയോജിപ്പിച്ചാണ് നടപ്പിലാക്കുക. ആശ്രയ പദ്ധതിക്കായി അധികമായി 100 കോടി രൂപകൂടി അനുവദിക്കും.

from money rss https://bit.ly/2XH0MpY
via IFTTT