121

Powered By Blogger

Thursday, 14 January 2021

ഉന്നത വിദ്യാഭ്യാസ രംഗം കൂടുതല്‍ മികവുറ്റതാക്കും; സര്‍വകലാശാലകളില്‍ 1000 അധ്യാപക തസ്തികകള്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതൽ മികവുറ്റതാക്കുമെന്ന് ധനമന്ത്രി. സ്കൂൾ വിദ്യാഭ്യാസരംഗത്ത് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് നേടിയ മികവ് ഉന്നതവിദ്യാഭ്യാസരംഗത്തും അടുത്ത അഞ്ച് വർഷം കൊണ്ട് കൈവരിക്കുക എന്നാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസരംഗവികസനത്തിന് കൂടുതൽ മുതൽ മുടക്ക് ആവശ്യമാണ്. ഗവേഷണത്തോടുള്ള സമീപനത്തിൽ അടിമുടി മാറ്റം വരേണ്ടത് ആവശ്യമാണ്. ഉന്നതവിദ്യാഭ്യാസത്തിൽ കൂടുതൽ വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കും.സർവകലാശാലകളിൽ 1000 അധ്യാപകതസ്തികകൾ സൃഷ്ടിക്കും. സർവകലാശാലകൾക്കുള്ളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും. ദേശീയതലത്തിൽ തിരഞ്ഞെടുക്കുന്ന പ്രഗത്ഭ മേധാവികളുടെ പങ്കാളിത്തത്തോടെയാവും മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. വിവിധ വിഷയങ്ങളിൽ 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നൽകും. മുഖ്യമന്ത്രിയുടെ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിലൂടെ പ്രതിമാസം ഒരു ലക്ഷം രൂപ വരെ നൽകും. രണ്ട്വർഷത്തേക്കാണ് ഫെലോഷിപ്പ്. സർവകലാശാല പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് 2000 കോടി രൂപ കിഫ്ബിയിൽ നിന്ന് ലഭ്യമാക്കും. അഫിലിയേറ്റഡ് കോളേജുകൾക്ക് 1000 കോടി രൂപ ലഭ്യമാക്കും.ക്ലാസ് മുറികൾ ഡിജിറ്റലൈസ് ചെയ്യും. പുതിയ അധ്യയനവർഷത്തിൽ 20 ശതമാനം പേർക്ക് അധിക പഠനസൗകര്യം ലഭ്യമാക്കും. പുതിയ അധ്യയനവർഷത്തിൽ തിരഞ്ഞെടുത്ത കോളേജുകളിൽ ഉച്ചയ്ക്ക് ശേഷം പരീക്ഷണാടിസ്ഥാനത്തിൽ അധിക ബാച്ചുകൾ ആരംഭിക്കും. ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികകൾ അടിയന്തരമായി നികത്തും. ഇതിന് പുറമെ 150 അധ്യാപക തസ്തികകൾ അധികമായി സൃഷ്ടിക്കും. ഇതിന് വേണ്ടി വരുന്ന അധികചെലവ് നോൺ പ്ലാനിൽ അധികമായി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. Content Highlights: Kerala Budget 2021 Higher Education

from money rss https://bit.ly/3oNa5AH
via IFTTT