121

Powered By Blogger

Thursday, 14 January 2021

5 വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ തൊഴില്‍

തിരുവനന്തപുരം: അഞ്ച് വർഷംകൊണ്ട് 20 ലക്ഷം പേർക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ജോലി ലഭ്യമാക്കുന്ന വിപുലമായ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. വരുന്ന സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 2021 ഫെബ്രുവരി മുതൽ പദ്ധതിക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കും. കോവിഡുമായി ബന്ധപ്പെട്ട അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തും. ഈ പദ്ധതിയുടെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് 22 രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതർ പങ്കെടുക്കുന്ന വെബിനാർ ഈ 23ന് നടക്കും. പദ്ധതിയുടെ ഭാഗമായികേരള ഡെവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിലിനെ (കെ ഡിസ്ക്) മുഖ്യമന്ത്രി അധ്യക്ഷനായ രജിസ്ട്രേഡ് സൊസൈറ്റിയായി പുനഃസംഘടിപ്പിക്കും. ബന്ധപ്പെട്ട മന്ത്രിമാർ, പ്ലാനിങ് ബോർഡ് ചെയർമാൻ എന്നിവർ അംഗങ്ങളായിരിക്കും. സാങ്കേതികവിദ്യ, ഇന്നൊവേഷൻ തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ഇതിൽ പ്രാതിനിധ്യം ഉണ്ടായിരിക്കും. കെ ഡിസ്കിന് വിജ്ഞാന സമ്പദ്ഘടനാ ഫണ്ട് എന്ന നിലയിൽ 200 കോടി രൂപ വകയിരുത്തും. 2021-22ൽ പ്രൊഫഷണൽ ജോലി നഷ്ടപ്പെട്ടിരിക്കുന്ന മൂന്നു ലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകും. അഞ്ച് വർഷം കൊണ്ട് 20 ലക്ഷം പേർക്ക് ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു. അഭ്യസ്തവിദ്യരായ 60 ലക്ഷം പേർക്ക് തൊഴിൽ നൈപുണ്യപരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2LOZyX8
via IFTTT