121

Powered By Blogger

Sunday, 8 March 2020

റിയല്‍ എസ്റ്റേറ്റ് മേഖല സ്തംഭനത്തില്‍; സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യം

കൊച്ചി: കെട്ടിട നിർമാണ ചട്ടങ്ങളിലെ പരിഷ്കാരങ്ങൾ, മരടിലെ ഫ്ളാറ്റ് പൊളിക്കൽ, പുതിയ നിയമങ്ങൾ, ആഗോള സാമ്പത്തിക മാന്ദ്യം എന്നിവ മൂലം സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് മേഖല സ്തംഭനാവസ്ഥയിൽ. ഈ നിലയിൽനിന്ന് റിയൽ എസ്റ്റേറ്റ് മേഖലയെ രക്ഷിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ കൂട്ടായ്മയായ ക്രെഡായ്. ക്രെഡായ് കേരളയുടെ സംസ്ഥാന സമ്മേളനത്തിനെത്തിയ പ്രതിനിധികളാണ് ഇതുസംബന്ധിച്ച ആവശ്യം മുന്നോട്ടുവച്ചത്. സംസ്ഥാനത്ത് ഏറ്റവുമധികം തൊഴിലസരം നൽകുന്ന മേഖലകളിലൊന്നാണ് റിയൽ എസ്റ്റേറ്റ് രംഗമെന്നും ഈ മേഖലയെ രക്ഷിക്കേണ്ടത് സർക്കാരിന്റെ കൂടി ഉത്തരവാദിത്വമാണെന്നും ക്രെഡായ് മുൻ ദേശീയ വൈസ് പ്രസിഡന്റും ക്രെഡായ് കേരള കൺവീനർ ജനറലുമായ എസ്.എൻ. രഘുചന്ദ്രൻ നായർ പറഞ്ഞു. 1966-ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ 1971-ൽ തയ്യാറാക്കിയ മാസ്റ്റർപ്ലാനാണ് ഇപ്പോഴും നിലവിലുള്ളത്. ഗൂഗിൾ മാപ്പ് പോലുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ഭൂമി അടയാളപ്പെടുത്തുകയും അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് രേഖപ്പെടുത്തുകയും വേണണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ അടുത്ത 25 വർഷത്തെ വികസനത്തിന് ഇത്തരത്തിലുള്ള ഒരു മാസ്റ്റർപ്ലാൻ അത്യാവശ്യമാണ്. എന്നാൽ മാത്രമേ ലോകത്തിലെ വൻകിട നഗരങ്ങളെപ്പോലെ കേരളത്തെ മാറ്റാനാകുകയുള്ളു. മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ സർക്കാർ ആഗോള ടെൻഡർ ക്ഷണിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 96 ലക്ഷം ഏക്കർ ഭൂമി മാത്രമാണ് ഉള്ളത്. അതിൽ 13 ലക്ഷം ഏക്കറിൽ മാത്രമാണ് ഇനി നിർമാണം സാധ്യമായുള്ളത്. അതിനാൽ, മുകളിലേക്കുള്ള വളർച്ച (വെർട്ടിക്കൽ ഗ്രോത്ത്) മാത്രമേ പ്രാപ്യമാകുകയുള്ളു. ഇത് സർക്കാരും നിയമ നിർമാതാക്കളും തിരിച്ചറിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുതിയ കെട്ടിട നിർമാണ ചട്ടത്തിലെയും റെറ നിയമത്തിലെയും ആശയക്കുഴപ്പങ്ങൾ കാരണം നിർമാണരംഗം സ്തംഭനാവസ്ഥയിലാണെന്ന് ക്രെഡായ് കേരള ചെയർമാൻ എസ്. കൃഷ്ണകുമാർ പറഞ്ഞു. പുതിയ നിയമങ്ങൾ നിർമിക്കുമ്പോൾ ഈരംഗത്ത് പ്രവർത്തിക്കുന്ന നിർമാതാക്കൾ, ആർക്കിടെക്ടുമാർ, എൻജിനീയർമാർ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാകണമെന്നും എന്നാൽ മാത്രമേ നിയമങ്ങൾ പ്രായോഗികമാകുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർതന്നെ നൽകുന്ന അനുമതികൾ നാളെ റദ്ദാകുന്ന അവസ്ഥ ഈ മേഖലയുടെ ആത്മവിശ്വാസം ചോർത്തിയിരിക്കുകയാണ്. കെട്ടിടനിർമാതാക്കൾ മാത്രമല്ല, ഉപഭോക്താക്കളും ആശങ്കയിലാണ്. ഇത് മാറണമെങ്കിൽ സർക്കാർ നൽകുന്ന ഏതു രേഖയുടെയും ഉത്തരവാദിത്വം സർക്കാർ എക്കാലവും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.ആർ.സെഡുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ അവസാനിപ്പിക്കണമെന്നും നിർമാണമേഖലയുമായി ബന്ധപ്പെട്ട വിവിധ അനുമതികൾ ലഭിക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. കൊച്ചിയിൽ ബോൾഗാട്ടി ലുലു കൺവെൻഷൻ സെന്ററിൽ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ക്രെഡായ് കേരള സമ്മേളനം ശനിയാഴ്ച ഉച്ചയ്ക്ക് സമാപിച്ചു. സമാപനച്ചടങ്ങിൽ കോൺഫറൻസ് ചെയർമാൻ കെ.വി. ഹസീബ് അഹമ്മദ്, ക്രെഡായ് കേരള സെക്രട്ടറി ജനറൽ എം.വി. ആന്റണി എന്നിവർ ചർച്ചകളുടെ സംക്ഷിപ്തം അവതരിപ്പിച്ചു. Content Highlights:CREDAI Demand Government Intervention In Real Estate Sector

from money rss http://bit.ly/2PYUTkB
via IFTTT