121

Powered By Blogger

Saturday, 7 March 2020

ഓണ്‍ലൈന്‍ ഇടപാട് നടത്തിയില്ലെങ്കില്‍ ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളിലെ ഈ സൗകര്യം റദ്ദാക്കും

ഡെബിറ്റ് കാർഡോ ക്രഡിറ്റ് കാർഡോ ഉപയോഗിച്ച് ഇതുവരെ ഓൺലൈൻ ഇടപാട് നടത്താത്തവർക്ക് മുന്നറിയിപ്പുമായി ആർബിഐ. മാർച്ച് 16നകം കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഇടപാട് നടത്തിയിട്ടില്ലെങ്കിൽ ഭാവിയിൽ നിങ്ങൾക്ക് അതിന് കഴിയില്ല. എടിഎം, പിഒഎസ് സൗകര്യംമാത്രമെ പിന്നീട് കാർഡിൽ നിന്നുലഭിക്കൂ. കോണ്ടാക്ട്ലെസ് സൗകര്യമുപയോഗിച്ച് പണംകൈമാറിയിട്ടില്ലെങ്കിലും ഭാവിയിൽ ഈ സൗകര്യം ലഭ്യമാകില്ല. ഡെബിറ്റ്, ക്രഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോഴുള്ള സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുസംബന്ധിച്ച് ജനവരി 15ന് ആർബിഐ ബാങ്കുകൾക്കും ക്രഡിറ്റ് കാർഡ് കമ്പനികൾക്കും നിർദേശം നൽകിയിരുന്നു. കാർഡ് കൈവശമുള്ളവർ ഈസൗകര്യം പ്രയോജനപ്പെടുത്താനായി മാർച്ച് 16നുമുമ്പ് ഇത്തരത്തിൽ ഇടപാട് നടത്തേണ്ടതാണ്. റേഡിയോ ഫ്ര്ക്വൻസി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കോണ്ടാക്ട്ലെസ് കാർഡ് ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങാൻ കഴിയുക. ഒരിക്കൽ ഓൺലൈൻ, കോണ്ടാക്ട്ലെസ് സൈകര്യം പിൻവലിച്ചാൽ പിന്നീട് പുനഃസ്ഥാപിക്കാൻ വീണ്ടും ബാങ്കിലെത്തി അപേക്ഷിക്കേണ്ടിവരും. പുതിയതായി ഇനിമുതൽ ഡെബിറ്റ് കാർഡോ, ക്രഡിറ്റ് കാർഡോ അനുവദിക്കുമ്പോൾ എടിഎം, പിഒഎസ് ടെൽമിനലുകൾ എന്നിവവഴിയുള്ള ഇടപാടുകൾക്ക് മാത്രമേ സൗകര്യമുണ്ടാകൂ. കാർഡ് ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകളോ അന്താരാഷ്ട്ര ഇടപാടുകളോ നടത്താൻ താൽപര്യമുള്ളവർ ബാങ്കിന് പ്രത്യേകം അപേക്ഷ നൽകണം. ഓൺലൈൻ, അന്താരാഷ്ട്ര ഇടപാടുകൾ എന്നിവ താൽക്കാലികമായി നിർത്തിവെയ്ക്കാനും സൗകര്യം പുനഃസ്ഥാപിക്കാനും ഉപഭോക്താവിന് കഴിയണം. കാർഡിൽനിന്ന് പിൻവലിക്കാനുള്ള തുക നിശ്ചയിക്കാനും കഴിയുന്നവിധത്തിൽ ക്രമീകരണം നടത്തണമെന്നും ആർബിഐയുടെ നിർദേശമുണ്ട്. നെറ്റ് ബാങ്കിങ്, മൊബൈൽ ആപ്പ് തുടങ്ങിയവ വഴി ഇത് സാധ്യമാക്കാൻ അവസരമൊരുക്കണമെന്നും ആർബിഐയുടെ വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

from money rss http://bit.ly/2v0a99q
via IFTTT