121

Powered By Blogger

Monday, 6 September 2021

മൂന്നാം ദിവസവും റെക്കോഡ് നേട്ടം: നിഫ്റ്റി 17,350ന് മുകളിൽ ക്ലോസ് ചെയ്തു

മുംബൈ: ഐടി, റിയാൽറ്റി ഓഹരികളുടെ കരുത്തിൽ സൂചികകൾ മൂന്നാംദിവസവും റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 166.96 പോയന്റ് ഉയർന്ന് 58,296.91ലും നിഫ്റ്റി 54.20 പോയന്റ് നേട്ടത്തിൽ 17,377.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രതീക്ഷിച്ചതിലും കുറഞ്ഞ ജോബ് ഡാറ്റ പുറത്തുവിട്ടതിനെതുടർന്ന്, യുഎസ് ഫെഡ് റിസർവ് പുതിയ പ്രഖ്യാപനത്തിൽനിന്ന് പിന്മാറിയേക്കുമെന്ന സൂചന ആഗോളതലത്തിൽ പ്രതിഫലിച്ചു. സാമ്പത്തിക ഉത്തേജന പദ്ധതികളുമായി യുഎസ് മുന്നോട്ടുപോകുമെന്ന വിലയിരുത്തൽ വിപണി നേട്ടമാക്കി. വിപ്രോ, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ഹിൻഡാൽകോ, റിലയൻസ്, ഐഷർ മോട്ടോഴ്സ്, ഗ്രാസിം, ടെക് മഹീന്ദ്ര, സിപ്ല, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഐഒസി, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ് കോർപ്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, റിയാൽറ്റി സൂചികകൾ 1-3ശതമാനം ഉയർന്നു. ബാങ്ക്, പവർ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ വില്പന സമ്മർദംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിാലണ് വ്യാപാരം അവസാനിപ്പിച്ചത്. Realty, IT stocks drive Sensex to fresh closing high.

from money rss https://bit.ly/38HQMSX
via IFTTT

Related Posts:

  • വായ്പ മൊറട്ടോറിയം ഡിസംബര്‍ 31വെര നീട്ടുമോ?വായ്പ മൊറാട്ടോറിയം ഡിസംബർ അവസാനംവരെ നീട്ടുന്നകാര്യം സർക്കാർ പരിഗണിക്കുന്നു. നിലവിൽ രണ്ടുതവണയായി ഓഗസ്റ്റ് 31വരെയാണ് മോറട്ടോറിയം അനുവദിച്ചിട്ടുള്ളത്. ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും റിസർവ് ബാങ്കും മറ്റുധനകാര്യവിദഗ്ധരുമായി… Read More
  • സെന്‍സെക്‌സ് 178 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തുമുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഐടി, വാഹനം, എഫ്എംസിജി ഓഹരികളിൽ വാങ്ങൽ താൽപര്യം പ്രകടമായിരുന്നു. സെൻസെക്സ് 177.72 പോയന്റ് നേട്ടത്തിൽ 36,021.42ലും നിഫ്റ്റി 55.70 പോയന്റ് ഉയർന്ന് 10,… Read More
  • സെന്‍സെക്‌സില്‍ 232 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 232 പോയന്റ് നേട്ടത്തിൽ 36704ലിലും നിഫ്റ്റി 70 പോയന്റ് ഉയർന്ന് 10810ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1135 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 492 ഓഹരികൾ നഷ്ടത്തിലുമാണ്. 80 ഓഹര… Read More
  • സെന്‍സെക്‌സില്‍ 253 പോയന്റ് നേട്ടത്തോടെ തുടക്കംമുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടംതിരിച്ചുപിടിച്ച് ഓഹരി വിപണി. സെൻസെക്സ് 253 പോയന്റ് നേട്ടത്തിൽ 38,324ലിലും നിഫ്റ്റി 68 പോയന്റ് ഉയർന്ന് 11,270ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 833 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 365 ഓഹരികൾ നഷ്… Read More
  • ഇന്ത്യ-ചൈന സംഘര്‍ഷം: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞുഇന്ത്യ-ചൈന സംഘർഷത്തെതുടർന്ന് രൂപയുടെ മൂല്യമിടിഞ്ഞു. ഡോളറിനെതിരെ രൂപയുടെമൂല്യം 76.24 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. ഓഹരി വിപണി മികച്ചനേട്ടമുണ്ടാക്കിയതിനെതുടർന്ന് രാവിലത്തെ വ്യാപാരത്തിൽ മൂല്യം 75.77 നിലവാരത്തിലേയ്ക്ക് ഉയർന്നിര… Read More