121

Powered By Blogger

Sunday, 23 January 2022

നിക്ഷേപം ആകര്‍ഷിക്കാന്‍ പൊതുമേഖല കമ്പനികളുടെ ആസ്തികളുടെ വിപണിമൂല്യം പ്രഖ്യാപിക്കും

ന്യൂഡൽഹി: ഭൂമി ഉൾപ്പടെയുള്ള റിയൽ എസ്റ്റേറ്റ് ആസ്തികളുടെ മൂല്യം പുനർനിർണയിക്കാൻ പൊതുമേഖല സ്ഥാപനങ്ങളോട് സർക്കാർ. കൈവശമുള്ള ഭൂമി, റിയൽ എസ്റ്റേറ്റ് ആസ്തികൾ തുടങ്ങിയവയുടെ വിപണിമൂല്യം കണക്കാക്കിയാകും കമ്പനികളുടെ ബാലൻസ് ഷീറ്റിൽ ഉൾപ്പെടുത്തുക. ആസ്തിമൂല്യം ഉയരുന്നതോടെ നിക്ഷേപക താൽപര്യം വർധിക്കുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ. സമാനമേഖലകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളോടൊപ്പം പൊതുമേഖലയിലെ കമ്പനികളെയും കൊണ്ടുവരുന്നതിനാണ് ഈ തീരുമാനം. മൂല്യവർധിക്കുമ്പോൾ ഓഹരി വിലയിൽ മുന്നേറ്റവുമുണ്ടാകുമെന്നാണ് പ്രതീക്ഷ. വർഷങ്ങളായി കമ്പനികളുടെ വസ്തുവകകളുടെ ആസ്തി പഴയതുതന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂമിയുടെയും റിയൽ എസ്റ്റേറ്റ് ആസ്തികളുടെയും വിപണി വില ചേർക്കുന്നതോടെ മൂല്യത്തിൽ വൻവർധനവുണ്ടാകും. കമ്പനികളുടെ മൊത്തം ആസ്തി മൂല്യത്തിൽ വർധനവുണ്ടാകുന്നതോടെ ചെറുകിട-വൻകിട നിക്ഷേപകരെ ആകർഷിക്കാനാകുമെന്നാണ് വിലയിരുത്തൽ. പ്രധാന സ്ഥലങ്ങളിൽ പൊതുമേഖല സ്ഥാപനങ്ങൾക്ക് വസ്തുവകകളുണ്ടെങ്കിലും കുറഞ്ഞമൂല്യത്തിലാണ് ഇപ്പോഴും അവയെല്ലാം ഉൾപ്പെടുത്തിയിട്ടുള്ളത്. ഭാരത് ഹെവി ഇല്ക്ട്രിക്കൽ(ബിഎച്ച്ഇഎൽ)സിന്റെ മൂല്യം വർഷങ്ങളായി താഴ്ന്നുകിടക്കുകയാണ്. യഥാർഥമൂല്യം പ്രഖ്യാപിക്കുന്നതോടെ കമ്പനിയുടെ ഓഹരി മൂല്യം താഴ്ന്ന നിലവാരത്തിലാണെന്ന് ബോധ്യപ്പെടുകയും നിക്ഷേപക താൽപര്യംകൂടാനിടയാക്കുകയുംചെയ്യും. കൂടുതൽ നിക്ഷേപം ആർകർഷിക്കുന്നതിന്റെ ഭാഗമായാണ് കമ്പനികൾ ആസ്തികളുടെ പുനർമൂല്യനിർണയും സാധാരണയായി നടത്താറുള്ളത്. മൂല്യമുയരുന്നതോടെ സ്വകാര്യമേഖലയിലെ കമ്പനികളോടൊപ്പം മത്സരിക്കാൻ പല പൊതുമേഖല സ്ഥാപനങ്ങൾക്കുമാകുമെന്നാണ് വിലയിരുത്തൽ.

from money rss https://bit.ly/3KCvJTt
via IFTTT