121

Powered By Blogger

Monday, 24 January 2022

വീടുവാങ്ങുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപവരെ നികുതിയിളവുനേടാം: വിശദാംശങ്ങള്‍ അറിയാം

ആദ്യമായി വീടുവാങ്ങുന്നവർക്ക് ആദായനികുതി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം അഞ്ചുലക്ഷം രൂപവരെ നികുതിയിളവ് നേടാം. ഭവനവായ്പയുടെ പലിശ, മുതൽ എന്നിവയിലേയ്ക്ക് അടയ്ക്കുന്ന തുകയ്ക്കാണ് ആനുകൂല്യം ലഭിക്കുക. വിശദാംശങ്ങൾ അറിയാം. മുതലിലേയ്ക്ക് തിരിച്ചടയ്ക്കുന്ന തുക വകുപ്പ് 80സി പ്രകാരം ഭവനവായ്പയുടെ മുതലിലേയ്ക്ക് ഓരോവർഷവും അടയ്ക്കുന്ന 1.50 ലക്ഷം രൂപവരെയുള്ള തുകയ്ക്ക് നികുതി ആനുകൂല്യം ലഭിക്കും. നിർമാണം പൂർത്തിയായതിനുശേഷമേ ഈ ആനൂകൂല്യം ലഭിക്കൂ. ഇത്തരത്തിൽ വായ്പയെടുത്ത് നിർമിച്ച വീട് അഞ്ചുവർഷത്തിനുള്ളിൽ വിൽക്കുകയാണെങ്കിൽ നേടിയ കിഴിവ് വരുമാനത്തോടൊപ്പം ചേർക്കുകയും നികുതി ചുമത്തുകയുംചെയ്യും. പലിശയിലെ കിഴിവ് ഭവനവായ്പയുടെ പലിശയിലേയ്ക്ക് അടയ്ക്കുന്ന രണ്ടുലക്ഷം രൂപവരെയുള്ള തുകയ്ക്ക് വകുപ്പ് 24(ബി) പ്രകാരം ഓരോവർഷവും നികുതി ആനുകൂല്യം ലഭിക്കും. വീടിന്റെ നിർമാണം പൂർത്തിയായതിനുശേഷംമാത്രമേ ഈ ആനുകൂല്യവും ലഭിക്കൂ. നിർമാണഘട്ടത്തിൽ പലിശയിനത്തിൽ അടച്ച തുകയ്ക്ക് നിർമാണം പൂർത്തിയായതിനുശേഷം അഞ്ച് ഗഡുക്കളായി നികുതിയിളവ് അവകാശപ്പെടാൻ അവസരമുണ്ട്. ഇതിനുപുറമെ 80ഇഇഎ പ്രകാരവും ഇളവ് നേടാം. എല്ലാവർക്കം ഭവനം-പദ്ധതിയുടെ ഭാഗമായാണ് 2019ലെ ബജറ്റിൽ ഈ വ്യവസ്ഥ അവതരിപ്പിച്ചത്. 2019 ഏപ്രിൽ ഒന്നിനും 2022 മാർച്ച് 31നും ഇടയിൽ അനുവദിച്ച വായ്പയ്ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2021ലെ ബജറ്റിൽ ഈ വകുപ്പ് പ്രകാരമുള്ള ആനുകൂല്യം ഒരുവർഷത്തേയ്ക്കുകൂടി നീട്ടിനൽകുകയായിരുന്നു. വസ്തുവിന്റെ സ്റ്റാമ്പ് ഡ്യൂട്ടി മൂല്യം 45 ലക്ഷം കവിയാൻ പാടില്ലെന്ന വ്യവസ്ഥ 80ഇഇഎ വകുപ്പുപ്രകാരമുള്ള ഇളവിനുണ്ട്. നിലവിൽ ഒരു വീടുള്ളവർക്കും ഇതുപ്രകാരം ആനുകൂല്യം ലഭിക്കില്ല. വീടിന്റെ കാർപറ്റ് ഏരിയ മെട്രോ നഗരങ്ങളിൽ 645 ചതുരശ്ര അടിയും ഗ്രാമങ്ങളിൽ 968 ചതുരശ്ര അടിയും കവിയാൻ പാടില്ല. നിർമാണം തുടങ്ങിയ ഉടനെ ഈ ആനുകൂല്യം ലഭിക്കും.

from money rss https://bit.ly/3nRhwbz
via IFTTT