121

Powered By Blogger

Tuesday, 29 December 2020

പാഠം 105| ഇതൊരു ചായക്കഥമാത്രമല്ല; നിക്ഷേപകര്‍ അറിയേണ്ട അടിസ്ഥാനകാര്യംകൂടിയാണ്

വിശ്വനാഥന് സ്ഥിരനിക്ഷേപ പദ്ധതികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ അതുകൊണ്ട് കഴിയില്ലെന്ന് ഈയിടെയാണ് അദ്ദേഹത്തിന് ബോധ്യമായത്. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം പിന്നെ എവിടെ നിക്ഷേപിക്കും? നഷ്ടക്കണക്കുകളിലേയ്ക്കുവരാം വിശ്വനാഥൻ കണക്കുകൂട്ടി. 1980ൽ കയ്യിൽ 1000 രൂപയുണ്ടായിരുന്നുവെങ്കിൽ അതിന്റെ ഇപ്പോഴത്തെമൂല്യം എത്രയാകും? സർക്കാർ പ്രസിദ്ധീകരിച്ച നാണയപ്പെരുപ്പ സൂചിക അതിനായി പരിഗണിച്ചു. അതുപ്രകാരം അന്നത്തെ 1000 രൂപയുടെ 2021ലെ മൂല്യം 63 രൂപയാണെന്ന് അദ്ദേഹം കണ്ടെത്തി. 2020 ൽ 66 രൂപയും 2019ൽ 68 രൂപയുമായിരുന്നു മൂല്യം! ഈ സാങ്കേതിക കണക്കിലും എത്രയോ മുകളിലാണ് രാജ്യത്തെ വിലക്കയറ്റമെന്ന് മനസിലാക്കേണ്ടതുണ്ട്. നിലവിലെ ഉപഭോക്തൃ വിലസൂചിക 7.61ശതമാനമാണ്. വിവിധ ഉത്പന്നങ്ങളുടെ വിലനിലവാരം പരിശോധിച്ച് അതിന്റെ ശരാശരിയെടുത്താണ് ഈനിരക്ക് കണക്കാക്കുന്നത്. അതിൽതന്നെ പച്ചക്കറി, പയറുവർഗം, മുട്ട, മാംസം എന്നിവയുടെ വിലക്കയറ്റം 18 മുതൽ 22ശതമാനംവരെയാണ്. ആരോഗ്യ-വിദ്യാഭ്യസ ചെലവുകളിലെ വർധന അതിലുമെത്രയോ ഉയരത്തിലാണ്. ഈ സാഹചര്യത്തിലാണ് കഷ്ടപ്പെട്ടുനേടുന്ന പണം എങ്ങനെ മൂല്യവത്തായി സംരക്ഷിക്കാമെന്ന ചിന്തയ്ക്ക് പ്രസക്തിവർധിക്കുന്നത്. സർക്കാർ കണക്കുപ്രകാരം 1980ൽ 60 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു ഉത്പന്നമോ സേവനമോ ഇപ്പോൾ ലഭിക്കുന്നതിന് 1000 രൂപനൽകണം. 1980ൽ 1000 രൂപ മാന്യമായശമ്പളമായാണ് കരുതിയിരുന്നത്. ഇന്ന് 50,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കുന്നവർ അതുതന്നെയാണ് കരുതുന്നത്. 1983 സെപ്റ്റംബർ 21ന് ന്യൂഡൽഹിയിലെ നെഹ്റു സ്റ്റേഡിയത്തിൽനടന്ന പാകിസ്താനെതിരായ പ്രദർശനമത്സരത്തിൽ ഇന്ത്യൻ ടീമിന് നൽകിയ പ്രതിഫലം 2,100 രൂപയായിരുന്നു. ഇന്ത്യ ലോകക്കപ്പ് നേടുന്നതിന് മൂന്നുമാസംമുമ്പായിരുന്നു ഈ മാച്ച്. Courtesy@wmakarand (Twitter) പെൻഷൻപറ്റിയശേഷമുള്ള ജീവിതത്തിനായി 30ഉം 40ഉം വർഷം കഴിയുമ്പോൾ അഞ്ചുകോടി രൂപ(ശരാശരി)യെങ്കിലുംവേണ്ടിവരുമെന്ന് പറയുമ്പോൾ പലർക്കും അത് അസ്വസ്ഥതയുണ്ടാക്കുന്നു. 30 വർഷംകഴിയുമ്പോൾ അതത്രവലിയ തുകയല്ലെന്ന് അന്ന് മനസിലാക്കിയാൽപോരല്ലോ. യാഥാർഥ്യംതിരിച്ചറിഞ്ഞ് നേരത്തെ തയ്യാറെടുക്കുന്നതിനെയാണ് ദീർഘവീക്ഷണമെന്നുപറയുന്നത്. ദീർഘകാല മൂലധനനേട്ട നികുതി കണക്കാക്കുന്നതിനാണ് എല്ലാവർഷവും കോസ്റ്റ് ഇൻഫ്ളേഷൻ ഇൻഡക്സ് (സിഐഐ) സർക്കാർ പുറത്തിറക്കുന്നത്. ഉപഭോക്തൃ വില സൂചികകയ്ക്ക് ആനുപാതികമായാണ് ഇത് കണക്കാക്കുന്നതെങ്കിലും യഥാർത്ഥ വിലക്കയറ്റത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് മനസിലാക്കേണ്ടതുണ്ട്. 2001 മുതലുള്ള കോസ്റ്റ് ഇൻഫ്ളേഷൻ ഇൻഡക്സ് താഴെനൽകുന്നു. Cost inflation Index From 2001​ SL FY CII SL FY CII 1 2001-02 100 11 2011-12 184 2 2002-03 105 12 2012-13 200 3 2003-04 109 13 2013-14 220 4 2004-05 113 14 2014-15 240 5 2005-06 117 15 2015-16 254 6 2006-07 122 16 2016-17 264 7 2007-08 129 17 2017-18 272 8 2008-09 137 18 2018-19 280 9 2009-10 148 19 2019-20 289 10 2010-11 167 20 2020-21 301 (വിലക്കയറ്റനിരക്ക് ശരാശരി നാലുശതമാനംവീതം കണക്കാക്കിയാൽ 30 വർഷം കഴിയുമ്പോൾ ഒരു ലക്ഷം രൂപയുടെ മൂല്യം വെറും 3000 രൂപയായി ചുരുങ്ങുമെന്ന് മനസിലാക്കുക. അങ്ങനെയെങ്കിൽ ആറും ഏഴുംശതമാനം വിലക്കയറ്റവുമായി തട്ടിച്ചുനോക്കുമ്പോഴോ? ) കഴിഞ്ഞ മൂന്നുദശാബ്ദക്കാലത്തെ ഇന്ധനവില പരിശോധിക്കുമ്പോൾ ശരാശരി 6-8ശതമാനമാണ് വിലവർധനയെന്ന് കാണാം. ഈ നിരക്കുപ്രകാരം ഇന്നത്തെ ഒരു ലക്ഷം രൂപയുടെ മൂല്യം 30 വർഷം കഴിയുമ്പോൾ 16,000 രൂപയായി കുറയും. മറ്റൊർഥത്തിൽ വിശദീകരിച്ചാൽ ഇപ്പോൾ നിങ്ങൾക്കുള്ള ജീവിത ചെലവ് (സ്കൂൾ ഫീസും ഇഎംഐയും ഒഴിവാക്കിയുള്ളത്) 20,000 രൂപയാണെങ്കിൽ അന്നത് 1.15 ലക്ഷം രൂപയായി ഉയരും. ചായക്കണക്ക് 1990ൽ കൈവശം ഒരുരൂപയുണ്ടായിരുന്നുവെന്നിരിക്കട്ടെ, നിങ്ങൾ വഴിവക്കിൽനിന്ന് 50 പൈസ കൊടുത്ത് ഒരുകപ്പ് ചായകുടിച്ചു. ബാക്കിയുള്ള 50 പൈസ, 30 വർഷത്തിനുശേഷം ചായകുടിക്കാനായി നിക്ഷേപിക്കുന്നുവെന്ന് കരുതുക. നികുതികിഴിച്ച് 11ശതമാനം ആദായം ലഭിച്ചാൽ ഇപ്പോൾ കൈവശമുണ്ടാകുക 10 രൂപയായിരിക്കും. ഇപ്പോഴത്തെ ചായയുടെ വില 10 രൂപയല്ലേ? 20വർഷത്തിനുമപ്പുറം ഇപ്പോൾ കൈവശം 20 രൂപയുണ്ടെന്നിരിക്കട്ടെ, ഒരു ചായകുടിച്ചുകഴിഞ്ഞ് ബാക്കിയുള്ള 10 രൂപ 20 വർഷംകഴിഞ്ഞ് ചായകുടിക്കാനായി നിക്ഷേപിക്കുന്നു. നികുതികിഴിച്ച് 60 രൂപവേണ്ടിവരും അന്നൊരുചായകിട്ടാൻ. സ്ഥിരവരുമാന പദ്ധതികളിൽനിന്ന് നിലവിൽ ലഭിക്കുന്ന പരമാവധി പലിശയായ ഏഴുശതമാനം കണക്കിൽ നിക്ഷേപം നടത്തിയിരുന്ന നിങ്ങൾക്ക് ചായകുടിക്കാൻ കൈവശമുണ്ടാകുക 18 രൂപമാത്രമാണെന്നറിയുക. അതായത് 20വർഷത്തിനുശേഷം ഒരു ചായകുടിക്കാൻ നിലവിലെ ചായയുടെ വിലയേക്കാൾ 80ശതമാനം അധികതുക നിക്ഷേപിക്കേണ്ടിവരും. 80കളിൽ സ്ഥിര നിക്ഷേപ പദ്ധതികളിൽനിന്ന് ഉയർന്ന പലിശയാണ് ലഭിച്ചിരുന്നതിനാലാണ് അന്ന് നിക്ഷേപിച്ച തുകകൊണ്ട് ഇപ്പോൾ ചായകുടിക്കാൻ കഴിയുന്നത്. മുന്നിലുള്ളത് രണ്ടുവഴികൾ ഈ പ്രതിസന്ധി മറികടക്കാൻ രണ്ടുവഴികളാണ് മുന്നിലുള്ളത്. റിസ്കുള്ളതും എന്നാൽ വിജയത്തിന് സാധ്യതയുള്ളതാണ് ഒരുവഴി. പരാജയപ്പെടുമെന്ന് ഉറപ്പുള്ള സ്ഥിരനിക്ഷേപത്തിന്റെവഴിയാണ് രണ്ടാമത്തേത്. ആദ്യത്തെ വഴിയേക്കാൾ രണ്ടാമത്തെവഴിയിലൂടെ എളുപ്പത്തിൽ യാത്രചെയ്യാൻ സൗകര്യമുണ്ട്. പക്ഷേ, ലക്ഷ്യത്തിലെത്താൻ കഴിയില്ലെന്ന് ഉറപ്പുണ്ടെങ്കിൽ യാത്രചെയ്യാൻ നിങ്ങൾ തയ്യാറാകുമോ? എന്തുചെയ്യും? വിലക്കയറ്റത്തെ അതിജീവിക്കാൻശേഷിയുള്ള നിക്ഷേപ പോർട്ട്ഫോളിയോ രൂപപ്പെടുത്തുകയാണ് അതിനുവേണ്ടത്. അതായത് 60ശതമാനമെങ്കിലും ഓഹരി അധിഷ്ഠിത പദ്ധതികളിലും ശേഷിക്കുന്നവ സ്ഥിര നിക്ഷേപ പദ്ധതികളിലും മുടക്കുക. ഇതല്ലാതെ വിലക്കയറ്റത്തെ തോൽപ്പിക്കാൻ മറ്റുകുറുക്കുവഴികളൊന്നുമില്ല. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: ഓഹരിയിൽ നിക്ഷേപിച്ചതുകൊണ്ടുമാത്രമായില്ല. ദീർഘകാല ലക്ഷ്യത്തോടെ എസ്ഐപി വഴിയുള്ള ചിട്ടയായുള്ള നിക്ഷേപം അതിന് ആവശ്യമാണ്. മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കാൻ കഴിയാത്തവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടാം. ഓഹരികളും മ്യൂച്വൽ ഫണ്ടുകളും ഒന്നാമത്തെ പാതയാണെന്ന് ഓർക്കണം. മറഞ്ഞിരിക്കുന്ന റിസ്കിനെ അതിജീവിക്കാനുള്ള കരുത്തും തന്ത്രങ്ങളും അറിഞ്ഞുമുന്നേറുകതന്നെയാണ് അതിനുള്ളവഴി.

from money rss https://bit.ly/2KCb33X
via IFTTT