121

Powered By Blogger

Monday, 4 May 2020

സികെപി സഹകരണ ബാങ്ക് പ്രതിസന്ധി: സഹായത്തിനായി സര്‍ക്കാരിനെ സമീപിച്ചേക്കും

മുംബൈ: ധനസ്ഥിതി മോശമായതിനെതുടർന്ന് റിസർവ് ബാങ്ക് ലൈസൻസ് റദ്ദാക്കിയ സികെപി സഹകരണ ബാങ്ക് കൂടുതൽ മൂലധനത്തിനായി മഹാരാഷ്ട്ര സർക്കാരിനെ സമീപിക്കും. 240 കോടി രൂപയാണ് ബാങ്ക് ആവശ്യപ്പെടുക. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാങ്ക് 2014 മുതൽ റസർവ് ബാങ്കിന്റെ നിയന്ത്രണത്തിലായിരുന്നു. തുടർന്ന് 000 രൂപയാണ് നിക്ഷേപകർക്ക് പരമാവധി പിൻവലിക്കാൻ അനുമതി ലഭിച്ചത്.പ്രവർത്തനം തുടരുന്നതിന് മാനേജുമെന്റ് പദ്ധതിയൊന്നും സമർപ്പിക്കാത്ത സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ലൈസൻസ് റദ്ദാക്കിയത്. ലൈസൻസ് റദ്ദാക്കിയതോടെ ബാങ്കിന്റെ ലിക്വഡേഷനാണ് അടുത്തനടപടി. നിക്ഷേപ ഇൻഷുറൻസ് പ്രകാരം പരമാവധി അഞ്ചുലക്ഷംരൂപവരെ നിക്ഷേപകർക്ക് ലഭിക്കും. ഇതുപ്രകാരം 99.2ശതമാനം നിക്ഷേപകർക്കും തുക മടക്കിലഭിക്കുമെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ആകെ 1.32 ലക്ഷം അക്കൗണ്ടുകളിലായി 485 കോടിയുടെ നിക്ഷേപമാണ് ബാങ്കിനുള്ളത്. വായ്പയുടെ 97ശതമാനവും നിഷ്ക്രിയ ആസ്തിയായി മാറിയിരുന്നു. മുംബൈ കേന്ദ്രീകരിച്ചുള്ള റിലയൻ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്കാണ് വായ്പകളിലേറെയും നൽകിയിരുന്നത്. 158 കോടി രൂപ വായ്പ നൽകിയതിൽ 153 കോടിയും നിഷ്ക്രിയ ആസ്തിയായി മാറിയിരുന്നു. നിയമപ്രകാരം ഒമ്പത് ശതമാനം കരുതൽധനശേഖരം നിലനിർത്താൻ ബാങ്കിന് കഴിഞ്ഞിരുന്നില്ല. നിക്ഷേപകർക്ക് പണം മടക്കിനൽകാൻ നിലവിൽ ബാങ്കിന് കഴിവില്ലെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇത് രണ്ടാമത്തെ സഹകരണബാങ്കാണ് മുംബൈയിൽ പ്രതിസന്ധിയിലാകുന്നത്.

from money rss https://bit.ly/35qUoX0
via IFTTT