121

Powered By Blogger

Monday, 4 May 2020

തിരിച്ചുകയറി വിപണി: സെന്‍സെക്‌സില്‍ 441 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിൽനിന്ന് തിരിച്ചുകയറി വിപണി. സെൻസെക്സ് 441 പോയന്റ് നേട്ടത്തിൽ 32,156ലും നിഫ്റ്റി 129 പോയന്റ് ഉയർന്ന് 9423ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 541 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 122 ഓഹരികൾ നഷ്ടത്തിലുമാണ്. 30 ഓഹരികൾക്ക് മാറ്റമില്ല. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഒഎൻജിസി, സീ എന്റർടെയ്ൻമെന്റ്, യുപിഎൽ, വേദാന്ത, ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഭാരതി ഇൻഫ്രടെൽ, ഏഷ്യൻ പെയിന്റ്സ്, അൾട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യാഥാക്രമം 1.16ശതമാനവും 1.20ശതമാനവും ഉയർന്നു. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, ഹെൽത്ത് കെയർ തുടങ്ങിയ സൂചികകളും നേട്ടത്തിലാണ്. അദാനി പോർട്സ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, റാലിസ് ഇന്ത്യ തുടങ്ങിയ കമ്പനികൾ മാർച്ച് പാദത്തിലെ ഫലങ്ങൾ ഇന്ന് പുറത്തുവിടും.

from money rss https://bit.ly/2Wpi9KQ
via IFTTT