121

Powered By Blogger

Monday, 4 May 2020

ക്രിപ്റ്റോ കറൻസി വിനിമയം: വ്യക്തത തേടി കമ്പനികള്‍ ആർ.ബി.ഐ.യെ സമീപിച്ചു

മുംബൈ: ക്രിപ്റ്റോ കറൻസിയുടെ ഇന്ത്യയിലെ വിനിമയ സ്ഥിതിയും നികുതിയും സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ റിസർവ് ബാങ്കിനെ സമീപിച്ചു. ഇന്ത്യയിൽ ക്രിപ്റ്റോ കറൻസിയുടെ നിരോധനം നീക്കി സുപ്രീംകോടതി ഉത്തരവിറക്കിയെങ്കിലും റിസർവ് ബാങ്ക് ഇതുവരെ ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടില്ലെന്നാണ് ബാങ്കുകൾ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്രിപ്റ്റോ ഇടപാടുകളിൽനിന്ന് ബാങ്കുകൾ വിട്ടുനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ക്രിപ്റ്റോ ഏജൻസികൾ വ്യക്തത തേടി ആർ.ബി.ഐ.ക്ക് കത്തയച്ചിരിക്കുന്നത്. ഇതിനുപുറമെ ഉത്പന്നം, കറൻസി, ചരക്ക്, സേവനം ഇതിൽ ഏതു വിഭാഗത്തിലാണ് ജി.എസ്.ടി.യിൽ ക്രിപ്റ്റോ കറൻസിയെ ഉൾപ്പെടുത്തുന്നതെന്നും ഇവർ വ്യക്തത തേടിയിട്ടുണ്ട്. 2019 -ൽ പരോക്ഷ നികുതി വകുപ്പ് ചില ക്രിപ്റ്റോ കറൻസി പ്ലാറ്റ്ഫോമുകളിൽ നികുതി സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതു മുൻനിർത്തിയാണ് വ്യക്തത തേടിയിരിക്കുന്നത്.

from money rss https://bit.ly/2xE7svI
via IFTTT