121

Powered By Blogger

Saturday, 14 February 2015

ബിജെപി പരാജയത്തില്‍ നിന്ന്‌ പാഠമുള്‍ക്കൊളളണമെന്ന്‌ സുരേഷ്‌ ഗോപി









Story Dated: Saturday, February 14, 2015 02:09



mangalam malayalam online newspaper

കോഴിക്കോട്‌: രാഷ്‌ട്രീയ പ്രസ്‌താവനയുമായി സൂപ്പര്‍ താരം സുരേഷ്‌ ഗോപി വീണ്ടും. ഡല്‍ഹിയിലെ പരാജയത്തില്‍ നിന്ന്‌ ബിജെപി പാഠം ഉള്‍ക്കൊളളണമെന്ന്‌ താരം ആവശ്യപ്പെട്ടു. ആം ആദ്‌മി പാര്‍ട്ടിയുടെ വിജയം ഉചിതമായ സമയത്താണെന്നും താരം അഭിപ്രായപ്പെട്ടു.


അതേസമയം, താന്‍ ആം ആദ്‌മി പാര്‍ട്ടിയിലേക്ക്‌ പോകുമെന്നു പറയുന്നവരുടെ അസുഖം വേറെയാണെന്നും അവര്‍ക്കെതിരെ ശക്‌തമായി പ്രതികരിക്കുമെന്നും താരം പറഞ്ഞു. ബിജെപി നേതാവ്‌ അഡ്വ.ശ്രീധരന്‍ പിള്ളയുടെ പുസ്‌തകങ്ങള്‍ പ്രകാശനം ചെയ്യാനെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.


ബിജെപിയില്‍ ചേരേണ്ട ദിവസം ഏതെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി നിശ്‌ചയിക്കുമെന്ന്‌ പറഞ്ഞ സുരേഷ്‌ ഗോപി നേരത്തെ തന്നെ തന്റെ രാഷ്‌ട്രീയ ചായ്‌വ് വ്യക്‌തമാക്കിയിട്ടുണ്ട്‌. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു താരം പറഞ്ഞിരുന്നത്‌.










from kerala news edited

via IFTTT