121

Powered By Blogger

Saturday, 14 February 2015

സുധീരന് കാര്‍ നല്‍കിയിരുന്നതായി മദ്യവ്യവസായി









Story Dated: Saturday, February 14, 2015 03:17



mangalam malayalam online newspaper

തൃശൂര്‍: കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ മദ്യവ്യവസായിയുടെ കാര്‍ ഉപയോഗിച്ചുവെന്ന ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റിന്റെ ആരോപണം ശരിവച്ച് കാറുടമ ദിലീപ്കുമാര്‍. 1991 മുതല്‍ സുധീരന്‍ തന്റെ കാര്‍ ഉപയോഗിച്ചിരുന്നു. ടി.എന്‍. പ്രതാപന്‍ മുഖേനയാണ് സുധീരന് കാര്‍ നല്‍കിയിരുന്നത്. തന്റെ പിതാവ് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരുന്നു. താനും കോണ്‍ഗ്രസുകാരനാണ്. ആ ബന്ധംവച്ചാണ് കാര്‍ നല്‍കിയത്. പ്രതാപനെ തനിക്ക് തന്റെ അടുത്ത് പരിചയമുണ്ടെന്നും ദിലീപ്കുമാര്‍ പറഞ്ഞു.


1993-97 കാലത്ത് വയനാട്ടില്‍ കള്ള്, ചാരായ ഷാപ്പും 94ല്‍ കോഴിക്കോട് വിദേശ മദ്യവില്‍പനയും നടത്തിയിട്ടുണ്ട്. ഇതിനപ്പുറം മദ്യവുമായി ബന്ധമില്ല. ബാറുടമകളുടെ നിലവിലെ ആരോപണം രാഷ്ട്രീയ മുതലെടുപ്പിനാകാമെന്നും ദിലീപ്കുമാര്‍ ചൂണ്ടിക്കാട്ടി.


1991 മുതല്‍ 2011 ഡിസംബര്‍ വരെ സുധീരന്‍ ഉപയോഗിച്ച അംബാസഡര്‍ കാര്‍ തൃശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂരിലുള്ള ദിലീപ് എന്ന മദ്യവ്യവസായിയുടെതായിരുന്നുവെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി ആരോപിച്ചിരുന്നു.


സുധീരന്റെ ആദര്‍ശം കൊണ്ട് വ്യവസായം വരെ അടച്ചുപൂട്ടേണ്ട സ്ഥിതിയിലാണെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു. അദ്ദേഹത്തെ ആദര്‍ശം കൊണ്ട് കോണ്‍ഗ്രസുകാര്‍ വരെ പൊറുതിമുട്ടിയിരിക്കുകയാണെന്നും അദ്ദേഹം എറണാകുളം പ്രസ് ​‍ക്ലബില്‍ പ്രസ്താവിച്ചു.










from kerala news edited

via IFTTT