Story Dated: Saturday, February 14, 2015 03:15
പരപ്പനങ്ങാടി: കടലാക്രമണത്തില്‍ കോടികളുടെ നാശനഷ്‌ടങ്ങളുണ്ടായ ആലുങ്ങല്‍ കടപ്പുറത്ത് കടല്‍ ഭിത്തി നിര്‍മിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടും ബന്ധപ്പെട്ടവരുടെ കെടുകാര്യസ്‌ഥത മൂലം നിര്‍മാണം ആരംഭിക്കാത്തില്‍ പ്രതിഷേധിച്ച് മുസ്ലിംലീഗ് മാര്‍ച്ചും ധര്‍ണയും നടത്തി. കടലാക്രമണ ഭീഷണി നേരിടുന്ന മജ്‌ലിസുകള്‍, ഖബര്‍സ്‌ഥാനുകള്‍, മദ്രസ, എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കുക, വടും സ്‌ഥലവും മത്സ്യബന്ധന യാനങ്ങളും നഷ്‌ടപ്പെട്ടവര്‍ക്ക് സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നിച്ചായികരുന്നു ആലുങ്ങല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ സമരം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മുസ്ലിംലീഗ് പ്രസിഡന്റ് വി.പി കോയഹാജി ഉദ്‌ഘാടനം ചെയ്‌തു. സി.പി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. മത്സ്യബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, അലി തെക്കെപ്പാട്ട്, കടവത്ത് സൈതലവി, പി.പി അബു, എച്ച്. ഹനീഫ, സി.പി അഷറഫ് പ്രസംഗിച്ചു. എ.പി ഹംസക്കോയ, കെ.പി മുഹമ്മദ്‌കോയ, കെ.ആഷിഖ്,കെ.പി റസാഖ്, എ.കെ സൈതലവി, കെ.പി സൈതലവി മാര്‍ച്ചിനും ധര്‍ണക്കും നേതൃത്വം നല്‍കി.
from kerala news edited
via IFTTT