കുവൈത്തിലെ വിദേശികളെ പ്രതികൂലമായി ബാധിക്കുന്ന നിയമ ഭേദഗതിക്ക് നീക്കം
പി സി ഹരീഷ്
Posted on: 15 Feb 2015
വിദേശ തൊഴിലാളി റിക്രൂട്ട്‌മെന്റിന് ഗാരന്റി നിര്‍ബന്ധമാക്കുന്നു
ഗാര്‍ഹിക തൊഴിലാളികളെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നത് നിരോധിക്കും
വിദേശികളായ ബുരുദധാരികള്‍ക്കും തൊഴില്‍മാറ്റത്തിന് ഒരുവര്‍ഷം പൂര്‍ത്തിയാക്കണം
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴില്‍ വിപണി നവീകരിക്കുന്നതിന് സര്‍ക്കാര്‍ നടപടികളാരംഭിച്ചു. തൊഴിലാളികളുടെ കുറഞ്ഞ വേതനം ഓരോ മേഖലയിലും പ്രത്യേകം നിര്‍ണയിക്കുന്നതിനും വിസമാറ്റം, താമസരേഖ, വിസ തുടങ്ങിയ സര്‍വീസുകള്‍ക്ക് നിലവിലുള്ള ഫീസ് വര്‍ധിപ്പിക്കുന്നതിനും അടിസ്ഥാന തൊഴില്‍ മേഖലകളില്‍ (ശുചീകരണം, സെക്യൂരിറ്റി) പരമാവധി തൊഴിലാളികളെ കുറയ്ക്കുന്നതിനുമാണ് തീരുമാനമെന്ന് മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജമാല്‍ അല്‍ ദോസ്യരി അറിയിച്ചു.
കുവൈത്തിലേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഗാരന്റി നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ട്. കൂടാതെ ബിരുദ ധാരികള്‍ക്ക് ഒരു സ്‌പോണ്‍സറില്‍നിന്ന് മറ്റൊരു സ്‌പോണ്‍സറിലേക്ക് വിസ മാറ്റുന്നതിന് ആദ്യ സ്‌പോണ്‍സറുടെകീഴില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കേണ്ടിവരും. സ്‌പോണ്‍സറുടെ അനുമതിയോടെ മാത്രമെ വിസമാറ്റം ഇനിമുതല്‍ അനുവദിക്കൂ. ഗാര്‍ഹിക തൊഴിലാളികളെ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നതിന് നിരോധനവും വരും. ഗാര്‍ഹിക വിസയുള്ള തൊഴിലാളികള്‍ക്ക് മത്സ്യബന്ധന ലൈസന്‍സ് ഇല്ലാത്തതാണ് നിരോധനത്തിന് കാരണമായി ചീണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍നിന്നുള്ള നിരവധി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നതാണ് പുതിയ നിയമ ഭേദഗതി നീക്കം.
from kerala news edited
via IFTTT