121

Powered By Blogger

Saturday, 14 February 2015

ഇന്റര്‍സിറ്റി ട്രെയിനപകടം: നന്ദിയോടെ ഓര്‍ക്കാം ഈ ഗ്രാമവാസികളെ









Story Dated: Saturday, February 14, 2015 07:52



mangalam malayalam online newspaper

ഹൊസൂര്‍: കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ ഇന്റര്‍സിറ്റി എക്‌സ്പ്രസ്‌ ട്രെയിന്‍ അപകടത്തിലും തുടര്‍ന്നുള്ള വാര്‍ത്തകളിലും മാധ്യമങ്ങള്‍ പോലും ശ്രദ്ധിക്കാതെവിട്ട ഒരു സമൂഹമുണ്ട്‌. ആരെയും ഭയപ്പെടുത്തുന്ന കാഴ്‌ചയിലും മനസു പതറാതെ രക്ഷാ പ്രവര്‍ത്തനം നടത്തിയ കര്‍ണാടകയിലെ ബിദാരഗെരെ ഗ്രാമവാസികള്‍. രക്ഷാ പ്രവര്‍ത്തകര്‍ക്ക്‌ പോലും എളുപ്പത്തില്‍ കടന്നെത്താന്‍ ബുദ്ധിമുട്ടുള്ള സ്‌ഥലത്തു നടന്ന അപകടത്തില്‍ പരിക്കേറ്റവരില്‍ പലരെയും ആശുപത്രിയിലെത്തിച്ചത്‌ ഈ ഗ്രാമവാസികളാണ്‌. വാഹനം കടക്കാത്ത പാതയില്‍ ബൈക്കിലിരുത്തിയാണ്‌ പരുക്കേറ്റവരെ ഇവര്‍ സുരക്ഷിതരായി സമീപത്തെ ആനക്കല്‍ താലൂക്ക്‌ ജനറല്‍ ആശുപത്രിയിലെത്തിച്ചത്‌.


ഡി 8 കംപാര്‍ട്ട്‌മെന്റിലെ വിഷ്‌ണു എന്ന യാത്രക്കാരന്‌ താന്‍ ജീവനോടെയുണ്ടെന്ന്‌ ആദ്യം വിശ്വാസമായില്ല. കുട്ടിയിടിച്ച രണ്ട്‌ ബോഗികള്‍ക്കും സമീപത്തായിരുന്നു വിഷ്‌ണുവിന്റെ സീറ്റ്‌. അപകടത്തിന്റെ ആഘാതത്തില്‍ സീറ്റില്‍ നിന്ന്‌ തെറിച്ചുവീണ വിഷ്‌ണു ബോഗിയുടെ ചുവരിലിടിച്ച്‌ താഴെവീണു. അപകടത്തില്‍ തലയിലുണ്ടായ മുറിവ്‌ വിഷ്‌ണുവിന്റെ ബോധം മറച്ച്‌ തുടങ്ങിയിരുന്നു. സുരക്ഷാ ഉദ്യോഗസ്‌ഥര്‍ അപകട സ്‌ഥലത്ത്‌ എത്തുമ്പോഴേയ്‌ക്കും താന്‍ മരിച്ചിരിക്കുമെന്ന്‌ കരുതിയപ്പോഴാണ്‌ ഗ്രാമവാസിയെന്ന്‌ തോന്നിക്കുന്നയാള്‍ ബോഗിയുടെ വിടവ്‌ വഴി അകത്തെത്തിയത്‌. തന്നെ ബോഗിയില്‍ നിന്നും പുറതെത്തിച്ച അയാള്‍ തന്റെ ബൈക്കിലിരുത്തിയാണ്‌ ആശുപത്രിയില്‍ എത്തിച്ചതെന്നും വിഷ്‌ണു പറഞ്ഞു. ഇതുപോലെ പലരെയും ഈ ഗ്രാമവാസികള്‍ ജീവിതത്തിലേക്ക്‌ മടക്കി കൊണ്ടുവന്നുവെന്നും വിഷ്‌ണു ഓര്‍ക്കുന്നു.


അപകടത്തില്‍ പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും നഷ്‌ടമായെങ്കിലും തന്നെ ജീവിതത്തിലേക്ക്‌ മടക്കി കൊണ്ടുവന്ന പേരുപോലുമറിയാത്ത ആ ഗ്രാമവാസിക്ക്‌ നന്ദി പറയുകയാണ്‌ ഈ യുവാവ്‌. ഇതുപോലെ പേരറിയാത്ത എത്ര ഗ്രാമവാസികള്‍ക്ക്‌ നന്ദി പറയണം ട്രെയിന്‍ അപകടത്തില്‍ നിന്നും ജീവിതത്തിലേക്ക്‌ മടങ്ങിയെത്തിയവര്‍.










from kerala news edited

via IFTTT