Story Dated: Saturday, February 14, 2015 07:03
ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടി മന്ത്രിസഭയില്‍ വനിതാ പ്രാധിനിധ്യമില്ലാത്തതിനെതിരെ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് പ്രമുഖര്‍ പ്രതികരിച്ചത്. എ.എ.പി സര്‍ക്കാരിനെ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. മികച്ച ഭരണവും സ്‌ത്രീ സുരക്ഷയും ഉറപ്പുവരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ മന്ത്രിസഭയില്‍ വനിതാ പങ്കാളിത്തമില്ലാത്തത് നിരാശപ്പെടുത്തുന്നതായി അഭിനേത്രി ഹുമ ഖുറേഷി പറഞ്ഞു. മന്ത്രിസഭയില്‍ വനിതകളില്ലാത്തതിനെ വിമര്‍ശിച്ച് പ്രശസ്‌ത ഫോട്ടോഗ്രാഫര്‍ അതുല്‍ കസ്‌ബേക്കറും പ്രമുഖ ബോളിവുഡ് ഹെയര്‍ സ്‌റ്റൈലിസ്‌റ്റ് സപ്‌ന ഭവാനിയും കുറ്റപ്പെടുത്തി.
ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഏഴംഗ മന്ത്രിസഭയാണ് സത്യപ്രതിഞ്‌ജ ചെയ്‌ത് അധികാരമേറ്റത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പുറമെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സത്യപ്രതിഞ്‌ജ ചെയ്‌ത് അധികാരമേറ്റു. സത്യേന്ദ്ര ജെയ്‌ന്‍ം ഗോലാല്‍ റായ്, അസിം അഹമ്മദ് ഖാന്‍, സന്ദീപ് കുമാര്‍, ജിതേന്ദ്ര സിങ് തൊമര്‍ എന്നിവരാണ് കെജ്രിവാള്‍ മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍.
from kerala news edited
via IFTTT