121

Powered By Blogger

Saturday, 14 February 2015

ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയവര്‍ക്ക് ഉടന്‍ ജോലി: മുഖ്യമന്ത്രി









Story Dated: Saturday, February 14, 2015 02:58



mangalam malayalam online newspaper

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് ഉടന്‍ ജോലി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 250 തസ്തികകളില്‍ ഉടന്‍ നിയമനം നടത്തും. ഒളിംപിക് യോഗ്യത നേടിയ താരങ്ങളായ സാജന്‍ പ്രകാശ്, എലിസബത്ത് ആന്റണി, അനില്‍ഡ തോമസ്, അനു രാഘവന്‍ എന്നിവര്‍ക്ക് ഗസറ്റഡ് റാങ്കില്‍ ജോലി നല്‍കും. നിലവില്‍ സര്‍ക്കാര്‍ ജോലിയിലുള്ളവര്‍ക്ക് അധിക ഇന്‍ക്രിമെന്റ് നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


സ്വര്‍ണം, വെള്ളി, വെങ്കലം മെഡലുകള്‍ നേടിയ കേരള താരങ്ങള്‍ക്ക് യഥാക്രമം അഞ്ച്, മൂന്ന്, രണ്ട് ലക്ഷം രൂപ വീതം നല്‍കും. ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന മലയാളി താരങ്ങക്ക് ഒരുകോടി രുപ സമ്മാനമായി നല്‍കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. കോട്ടയത്ത് സ്‌പോര്‍ട്‌സ് കോളജും, കോഴിക്കോട് സ്‌പോര്‍ട്‌സ് സ്‌കൂളും തുടങ്ങും. ദേശീയ ഗെയിംസ് സ്‌സ്‌റ്റേഡിയങ്ങളുടെ സംരക്ഷണാനുമതി വിവിധ വകുപ്പുകളെ ഏല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


മുമ്പ് കായികതാരങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയെ തുടര്‍ന്ന് കേരളത്തിനു വേണ്ടി ഇനി കളിക്കില്ലെന്ന് സൈക്ലിംഗ് താരങ്ങളായ രഹിതയും, രജനിയും അറിയിച്ചിരുന്നു. ഈ ദേശീയ ഗെയിംസിലും ഇരുവരും മെഡലുകള്‍ നേടിയിരുന്നു.










from kerala news edited

via IFTTT