121

Powered By Blogger

Saturday, 14 February 2015

അറ്റ്‌ലസ് ജ്വല്ലറികളില്‍ ആദായ നികുതി റെയ്ഡ്; കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി









Story Dated: Saturday, February 14, 2015 01:40



mangalam malayalam online newspaper

തിരുവനന്തപുരം: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ അറ്റ്‌ലസിന്റെ വിവിധ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. കോടികണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. അറ്റ്‌ലസിന്റെ തൃശൂര്‍, മുംബൈ, ന്യൂഡല്‍ഹി, ബംഗലൂരു കൊച്ചി, കോയമ്പത്തൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഷോറൂമുകളിലും ഉയര്‍ന്ന ജീവനക്കാരുടെ വസതികളിലുമടക്കം 24 ഇടങ്ങളിലായിരുന്നു മൂന്നു ദിവസം നീണ്ടുനിന്ന റെയ്ഡ്. മുപ്പത് കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയെന്നും ഒരു പ്രമുഖ ദേശീയ ദിനപത്രം റിപ്പോര്‍ട്ടുണ്ട്.


അറ്റ്‌ലസ് ഗ്രൂപ്പ് ഉടമ എം.എം രാമചന്ദ്രന്റെ മൂന്നു വസതികളിലും തൃശൂര്‍, എറണാകുളം എന്നീ ഷോറുമുളിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡ് നടന്നു. പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ച് വെട്ടിച്ച നികുതിയുടെ കണക്ക് പുറത്തുകൊണ്ടുവരാന്‍ ഒരു വര്‍ഷം സമയമെടുക്കുമെന്ന് അധികൃതര്‍ നല്‍കുന്ന സൂചന.


അതേസമയം, ഇത്തരം പരിശോധനകള്‍ പതിവാണെന്നു അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.എം രാമചന്ദ്രന്‍ പറഞ്ഞു. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല. താന്‍ ഒരു എന്‍.ആര്‍.ഐ വ്യവസായി ആണ്. ആദായ നികുതി നല്‍കുന്നതിന് ബാധ്യസ്ഥനല്ല. എന്നാല്‍ ഇവിടെയുള്ള സ്വത്തിന്റെ നികുതിയുടെ കാര്യത്തില്‍ വേണ്ടത് ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും രാമചന്ദ്രന്‍ പറഞ്ഞു.


ആദായ നികുതി നിയമത്തിലെ 276(സി) സെക്ഷന്‍ പ്രകാരം നികുതി വെട്ടിപ്പ് ഏഴു വര്‍ഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃതമാണ്. യഥാര്‍ഥ നികുതിയുടെ 300 ഇരട്ടിവരെ പിഴ ചുമത്താനും വകുപ്പുണ്ട്. ഇന്‍കം ടാക്‌സ് നിയമത്തിലെ 132 വകുപ്പ് ക്രാരം സംശയകരമായ ഇടങ്ങളില്‍ റെയ്ഡ് നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അനധികാരമുണ്ട്.


ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയമായ എലഗെന്‍സ് ഗ്രൂപ്പിന്റെ ബാര്‍ ഹോട്ടലുകളില്‍ കഴിഞ്ഞയാഴ്ച ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.










from kerala news edited

via IFTTT