Story Dated: Sunday, February 15, 2015 12:09
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ അന്വേഷണം നേരിടുന്ന ശശി തരൂരിന് അന്വേഷണ സംഘത്തിന്റെ താക്കീത്. തരൂരിന്റെയും സഹായികളുടെയും മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും, ഇത് പരിഹരിച്ച് ശരിയായ മൊഴി നല്‍കിയില്ലെങ്കില്‍ അറസ്‌റ്റ് ചെയ്യേണ്ടി വരുമെന്നും അന്വേഷണ സംഘം തരൂരിന് താക്കിത് നല്‍കി.
സുനന്ദയുടെ മരണം നടന്ന സമയം, ഈ വിവരം ഭര്‍ത്താവായ തരൂര്‍ അറിഞ്ഞ സമയം, ഹോട്ടലില്‍ തരൂര്‍ എത്തിച്ചേര്‍ന്ന സമയം എന്നീ വിവരങ്ങളില്‍ വൈരുദ്ധ്യമുണ്ട്. കഴിഞ്ഞ വ്യാഴാഴ്‌ച മൂന്ന് തവണ തരൂരിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തിരുന്നു. തുടര്‍ന്ന് തരൂരിന്റെ നാലു സഹായികളെയും ചോദ്യം ചെയ്‌തു. സഹായികളുടെയും തരൂരിന്റെയും മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തി. ഇത് പരിഹരിച്ച് ശരിയായ മൊഴി രേഖപ്പെടുത്തിയില്ലെങ്കില്‍ തരൂരിനെ അറസ്‌റ്റ് ചെയ്യേണ്ടി വരുമെന്നാണ് താക്കീത്.
കഴിഞ്ഞ വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും ഐ.പി.എല്‍ വിവാദവുമായി ബന്ധപ്പെട്ടാണ് തരൂരിനെ ചോദ്യം ചെയതത്. ഐ.പി.എല്ലുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്താനിരിക്കെയാണ് സുനന്ദ മരിച്ചതെന്ന് മാധ്യമ പ്രവര്‍ത്തക നളിനി സിംഗും, സുനന്ദയുടെ മകന്‍ ശിവ് മേനോനും മൊഴി നല്‍കിയിരുന്നു ഇതിന്റെ അടിസ്‌ഥാനത്തിലാണ് തരൂരിനോടുള്ള ചോദ്യം ചെയ്യല്‍. ഇക്കാര്യത്തിലും തരൂരിന്റെ മൊഴികള്‍ പരസ്‌പര വിരുദ്ധമായിരുന്നെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. പാകിസ്‌താന്‍ മാധ്യമ പ്രവര്‍ത്തക മെഹര്‍ തെരാറുമായി ദുബായില്‍ ഒരുമിച്ച് കഴിഞ്ഞതിനെക്കുറിച്ചും ചോദ്യം ചെയ്‌തുവെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനു ശേഷം തരൂര്‍ കേരളത്തിലേക്ക് മടങ്ങിയിരുന്നു.
മൊഴികളിലുണ്ടായ വൈരുദ്യം അന്വേഷണ സംഘം ഗൗരവമായാണ് എടുത്തിരിക്കുന്നത്. ഇതില്‍ വ്യക്‌തത വരണമെങ്കില്‍ തരൂരിനെ കസ്‌റ്റഡിയില്‍ എടുക്കേണ്ടി വരുമെന്നാണ് സംഘത്തിന്റെ നിഗമനമെന്നുമാണ് റിപ്പോര്‍ട്ട്. അടുത്ത ദിവസം തന്നെ അറസ്‌റ്റ് നടന്നേക്കുമെന്നും സൂചനയുണ്ട്.
from kerala news edited
via IFTTT