121

Powered By Blogger

Saturday, 14 February 2015

ലഹരി ഉപയോഗിച്ചതിന്‌ പൊതുസമൂഹത്തോട്‌ ക്ഷമ യാചിച്ച്‌ ജാക്കിച്ചാന്റെ മകന്‍









Story Dated: Saturday, February 14, 2015 07:36



mangalam malayalam online newspaper

ബെയജിങ്‌: ലഹരിമരുന്ന്‌ ഉപയോഗിച്ചതിന്‌ പൊതു സമൂഹത്തോട്‌ ക്ഷമ പറഞ്ഞ്‌ പ്രശസ്‌ത ഹോങ്‌ കോങ്ങ്‌ താരം ജാക്കിച്ചാന്റെ മകന്‍ ജെയ്‌സി ചാന്‍. പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ തനിക്ക്‌ ഒരു അവസരംകൂടി തരണമെന്നും ജെയ്‌സി പത്രസമ്മേളനത്തിലൂടെ പൊതുസമൂഹത്തോട്‌ അഭ്യര്‍ത്ഥിച്ചു. ലഹരി മരുന്ന്‌ ഉപയോഗിച്ചതിനും മറ്റുള്ളവര്‍ക്ക്‌ ലഹരി ഉപയോഗിക്കാന്‍ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ അവസരം നല്‍കിയതിനുമാണ്‌ ജെയ്‌സി ചാനെ മുമ്പ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌.


32 കാരനായ ജെയ്‌സി ചാനെ തായ്‌വാന്‍ സിനിമാ താരമായ കൊ കോയിക്കൊപ്പം കഴിഞ്ഞ ആഗസ്‌റ്റിലാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ജെയ്‌സിയുടെ താമസ സ്‌ഥലത്തുനിന്നും 100 ഗ്രാം മരിഞ്ചുവാനയും പോലീസ്‌ പിടിച്ചെടുത്തിരുന്നു. വൈദ്യ പരിശോധനയില്‍ ഇരുവരും ലഹരിമരുന്ന്‌ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞു. മൂന്ന്‌ വര്‍ഷം വരെ ശിക്ഷ ലഭിക്കേണ്ട കുറ്റമായിരുന്നെങ്കിലും കോടതി പിന്നീടത്‌ ആറ്‌ മാസമായി കുറച്ചിരുന്നു.


തനിക്കെതിരെ ഉണ്ടായ കോടതി നടപടി തന്റെ കണ്ണു തുറപ്പിച്ചെന്ന്‌ പറഞ്ഞ ജെയ്‌സി തന്റെ ജീവിതത്തെ കുറിച്ചുള്ള കാഴ്‌ചപ്പാടുകള്‍ മാറിയെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താന്‍ എട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ ആദ്യമായി മരിജ്വാന ഉപയോഗിച്ചത്‌. കഴിഞ്ഞ രണ്ടു വര്‍ഷമായി സ്‌ഥിരമായി ലഹരി ഉപയോഗിച്ചു പോരുന്നു. മറ്റുള്ളവര്‍ക്ക്‌ മാതൃക ആകാനുള്ള യോഗ്യത തനിക്കില്ല. തെറ്റ്‌ തിരുത്തി ഒരു പുതുജീവിതം ആരംഭിക്കണമെന്നാണ്‌ ആഗ്രഹം. പക്ഷേ അതിന്‌ മാധ്യമങ്ങള്‍ വിചാരിക്കണമെന്നും ജെയ്‌സി കൂട്ടിച്ചേര്‍ത്തു.


മകന്റെ നടപടിയില്‍ പൊതു സമൂഹത്തോട്‌ ക്ഷമ ചോദിച്ച്‌ പതാവ്‌ ജാക്കിച്ചാനും രംഗതെത്തിയിരുന്നു. ചൈനയുടെ ലഹരിവിരുദ്ധ പോരാട്ടങ്ങളുടെ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയായ ജാക്കിച്ചാന്‍ മകനെ പുതിയ ജീവിതത്തിലേക്ക്‌ കൊണ്ടുവരുന്നതിന്‌ പ്രയത്നിക്കുമെന്നും പറഞ്ഞു.










from kerala news edited

via IFTTT