Story Dated: Saturday, February 14, 2015 03:15
മലപ്പുറം: നിലമ്പൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്, വിദേശ തൊഴില്‍ അവസരങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സിയായ ഒഡെപെകുമായി സഹകരിച്ച് പിന്നാക്കവിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്കായി ദ്വിദിന ശില്‌പശാല നടത്തുന്നു. വ്യത്യസ്‌ത രാജ്യങ്ങളില്‍ ആവശ്യമായ തൊഴില്‍ നൈപുണ്യങ്ങള്‍, ആശയവിനിമയം, ഇന്റര്‍വ്യൂ ശേഷികള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്‌ധര്‍ ക്ലാസുകളെടുക്കും. ഫെബ്രുവരി മൂന്നാം വാരത്തിലാണ് ശില്‌പശാല. പ്ലസ്‌ടുവിന് മുകളില്‍ യോഗ്യതയുള്ള 18-41 പ്രായപരിധിയിലുള്ളവര്‍ക്ക് ് പങ്കെടുക്കാം. ഐ.ടി.ഐ, പോളിടെക്‌നിക് തുടങ്ങിയ സാങ്കേതിക യോഗ്യതകളുള്ളവര്‍ക്ക് മുന്‍ഗണന. പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം, പഠനോപാധികള്‍ എന്നിവ ലഭിക്കും. താത്‌പര്യമുള്ള പിന്നാക്ക വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ പേര്, പൂര്‍ണ മേല്‍വിലാസം, വയസ്സ്, സമുദായം, വിദ്യാഭ്യാസ യോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ ഉള്‍പ്പെടുത്തി എംപ്ലോയ്‌മെന്റ് ഓഫീസര്‍, ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്, നിലമ്പൂര്‍ വിലാസത്തിലോ ലേലിഹയൃ.ലാു.ഹയൃസലൃമഹമ.ഴീ്.ശി ലോ ഫെബ്രുവരി 22 നകം അപേക്ഷിക്കണം. ഫോണ്‍. 04931 222990.
from kerala news edited
via IFTTT