Story Dated: Saturday, February 14, 2015 05:12
ഹൈദരാബാദ്: രാജ്യത്ത് രഹസ്യമായി നടത്താന്‍ ശ്രമിച്ച ശൈശവ വിവാഹങ്ങള്‍ ദാരിദ്ര നിര്‍മാര്‍ജന കമ്മീഷനും ശിശു വികസന സേവന പദ്ധതിയിലെ അംഗങ്ങളും ചേര്‍ന്നു തടഞ്ഞു. ആന്ധ്രാ പ്രദേശിലും തമിഴ്നാട്ടിലുമായി നടക്കാനിരുന്ന രണ്ട് വിവാഹങ്ങളാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെത്തി തടഞ്ഞത്.
ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ വെള്ളിയാഴ്ചയായിരുന്നു ആദ്യ വിവാഹം നടക്കാനിരുന്നത്. അനാഥയായ 14 കാരിയെ 25 കാരനായ യുവാവിന് വിവാഹം ചെയ്ത് നല്‍കാനായിരുന്നു ശ്രമം. സംഭവ സ്ഥലത്ത് എത്തിയ പ്രവര്‍ത്തകര്‍ വിവാഹം തടഞ്ഞ് കുട്ടിയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.
തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് രണ്ടാമത്തെ വിവാഹം നടക്കാനിരുന്നത്. 13 കാരിയായ പെണ്‍കുട്ടിയെ 24 കാരന് വിവാഹം കഴിച്ച് നല്‍കാനായിരുന്നു ശ്രമം. പെണ്‍കുട്ടിയുടെ പിതാവിന്റെയും ബന്ധുക്കളുടെയും തീരുമാനപ്രകാരമായിരുന്നു ഇത്. ഞായറാഴ്ച വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ കുട്ടിയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി. ശൈശവ വിവാഹത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എതിരെ നടപടികളുമായി മുന്നോട്ട് പോകാനാണ് അധികൃതരുടെ തീരുമാനം.
from kerala news edited
via
IFTTT
Related Posts:
വിളപ്പില്‍ പഞ്ചായത്തില്‍ ഭൂരഹിതര്‍ക്ക് പുറമ്പോക്കു ഭൂമി കണ്ടെത്താന്‍ റവന്യൂവകുപ്പിന്റെ നെട്ടോട്ടം Story Dated: Sunday, March 1, 2015 02:54മലയിന്‍കീഴ്: ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരഹിതരുള്ള വിളപ്പില്‍ പഞ്ചായത്തില്‍ ഭൂരഹിത കേരളം പദ്ധതിപ്രകാരം അപേക്ഷ നല്കിയ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടെത്താന്‍ റവന്യൂ-പ… Read More
എസ്.ഐയുടെ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ കോടതി ബഹിഷ്കരിച്ചു Story Dated: Sunday, March 1, 2015 02:54തിരുവനന്തപുരം: തിരുവനന്തപുരം ബാറിലെ അഭിഭാഷകര്‍ ഇന്നലെ കോടതി ബഹിഷ്കരിച്ച് കോടതിവളപ്പില്‍ പ്രകടനം നടത്തി. ബാറിലെ അഭിഭാഷകനും തിരുവനന്തപുരം ബാര്‍ അസോസിയേഷന് എക്സിക്യൂട്ടീവ് മെ… Read More
ശ്രീകാര്യത്ത് കടയില്‍ മോഷണം Story Dated: Sunday, March 1, 2015 02:54ശ്രീകാര്യം: ശ്രീകാര്യം ജംഗ്ഷനില്‍ ഏഴു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന പയ്യന്‍സ് മെന്‍സ് വെയര്‍ എന്ന കടയില്‍ മോഷണം. വെള്ളിയാഴ്ച രാത്രി കടയുടെ ആസ്ബസ്റ്റോസ് മേല്‍ക്കൂര പൊള… Read More
ജി. ജോര്‍ജ് Story Dated: Sunday, March 1, 2015 07:05മഞ്ഞിനിക്കര: കഴിഞ്ഞദിവസം ബൈക്ക് അപകടത്തില്‍ മരിച്ച മഞ്ഞിനിക്കര കൊച്ചുവീട്ടില്‍ മലയില്‍ ജി. ജോര്‍ജ് (85) ന്റെ സംസ്കാരം നാളെ രാവിലെ 11 ന് സെന്റ് സ്റ്റീഫന്‍സ് യാക്കോബായ കത്… Read More
വീട്ടമ്മ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ Story Dated: Sunday, March 1, 2015 07:03മണ്ണഞ്ചേരി: സമീപത്തെ വീട്ടീല് ഏണി വാങ്ങാന്‍ പോയ വീട്ടമ്മ ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കാണപ്പെട്ടു. മാരാരിക്കുളം തെക്ക്്് പഞ്ചായത്ത്് 20-ാം വാര്‍ഡില്‍ കോലോത്തുവീട്ടില്‍ ചന്ദ… Read More