Story Dated: Saturday, February 14, 2015 01:11
മുംബൈ: മഹാരാഷ്‌ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറേയ്‌ക്ക് രാഷ്‌ട്രീയത്തിനേക്കാള്‍ പറ്റിയ പണി കാര്‍ട്ടൂണ്‍ വരയ്‌ക്കലാണെന്ന് ബിജെപി. അദ്ദേഹം രാഷ്‌ട്രീയം വിട്ട് മുഴുനീള വരപ്പുമായി നടക്കുകയാണ് നല്ലതെന്നും ബിജെപി വ്യക്‌തമാക്കി. ഡല്‍ഹി തെരൂഞ്ഞടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ഗോപുരത്തില്‍ നിന്നും വീണ അവസ്‌ഥയിലായ ബിജെപിയെ പരിഹസിച്ച് രാജ് താക്കറെ വരച്ച കാര്‍ട്ടൂണാണ് മുന്‍ സുഹൃത്തുക്കളായ ബിജെപിയെ ചൊടിപ്പിച്ചത്.
വ്യാഴാഴ്‌ച ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട കാര്‍ട്ടൂണാണ് ബിജെപിയ്‌ക്ക് കലി കയറ്റിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത്‌ഷായേയും അമേരിക്കയിലെ ഇരട്ട ഗോപുരങ്ങളായും അവ ആംആദ്‌മി തലവന്‍ കെജ്രിവാള്‍ വിമാനമായി വന്നു തകര്‍ക്കുന്നതിന്റെയും കാര്‍ട്ടൂണാണ് പ്രത്യക്ഷപ്പെട്ടത്. തോല്‍വിയില്‍ ശിവസേന വന്‍ വിമര്‍ശനം നടത്തിയതിന് പിന്നാലെയായിരുന്നു കാര്‍ട്ടൂണും എത്തിയത്. സിഎന്‍എന്‍ വഴി ഈ ദൃശ്യം കാണുന്ന നിലയില്‍ ഒബാമയേയും വരച്ചിട്ടുണ്ട്.
സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയപ്പോള്‍ തന്നെ ശ്രദ്ധ നേടുകയും വിവാദം ഉണ്ടാക്കുകയും ചെയ്‌തു. ഒരു പാര്‍ട്ടിക്ക് വാര്‍ത്തയില്‍ ഇടം പിടിക്കാന്‍ വരയ്‌ക്കേണ്ടി വരുന്നത് അത്ഭുതപ്പെടുത്തുകയാണെന്നാണ് ബിജെപിയുടെ പരിഹാസം. അതേസമയം ഒരു പാര്‍ട്ടി എങ്ങിനെ നടത്തണമെന്ന് നല്ല വിവരമുള്ളയാളാണ് രാജ്. അതിന് ആരുടേയും ഉപദേശം ആവശ്യമില്ലെന്നായിരുന്നു എംഎന്‍എസിന്റെ പ്രതികരണം.
from kerala news edited
via IFTTT