നിശാഗന്ധിയിലെ ഓപ്പണ്‍ തിയേറ്ററില്‍ ഇറാന്‍ റിക്ലിസ് സംവിധാനം ചെയ്ത 'ഡാന്‍സിങ് അറബ്‌സ്' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബലോച്ചിയോ, ഉദ്ഘാടന ചിത്രത്തിലെ മുഖ്യനടന്‍ തൗഫിക് ബാറോം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. വിവിധ പാക്കേജുകളിലായി 140 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഒന്‍പതിനായിരം ഡെലിഗേറ്റുകള്‍ മേളയിലുണ്ട്. ഒരു ഡസനോളം തിയേറ്ററുകളും.
വൈവിധ്യമാര്‍ന്ന പാക്കേജുകളായി തരംതിരിച്ചാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. ചലച്ചിത്ര സംവാദങ്ങള്‍ക്ക് വേദിയാകുന്ന ഓപ്പണ്‍ഫോറം, പാനല്‍ചര്‍ച്ചകള്‍, സെമിനാറുകള്‍ എന്നിവയുണ്ടാകും. 100 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ തുര്‍ക്കി സിനിമയാണ് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമാ വിഭാഗം, മലയാള സിനിമ ഇന്ന്, ചൈനീസ് -ഫ്രഞ്ച് കാഴ്ചകളുമായി പ്രത്യേക വിഭാഗം, ജൂറിചിത്രങ്ങള്‍, മത്സര വിഭാഗം എന്നീ ഇനങ്ങളിലാണ് മേള. കലാഭവന്‍, കൈരളി, ശ്രീ, നിള, ന്യൂ തിയേറ്ററിലെ മൂന്ന് വേദികള്‍, ശ്രീകുമാര്‍, ശ്രീവിശാഖ്, ധന്യ, രമ്യ, നിശാഗന്ധി എന്നിവിടങ്ങളിലായാണ് പ്രദര്‍ശനം.
ബോസ്‌നിയന്‍ സംവിധായകന്‍ ദാനിസ് ടണോവിക്, ഇസ്രായേലി സംവിധായന്‍ ഹണി അബു ആസാദ്, ജാപ്പനീസ് സംവിധായിക നവോമി കവാസെ എന്നിവരുടെ ചിത്രങ്ങളാണ് കണ്ടംപററി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. അമേരിക്കന്‍ നടനും സംവിധായകനുമായ ബസ്റ്റര്‍ കീറ്റന്‍, ഹങ്കേറിയന്‍ സംവിധായകന്‍ മിക്കലോസ് ജാന്‍സ്‌കോ എന്നിവരുടെ ചിത്രങ്ങള്‍ റെട്രോസ്‌പെക്ടീവ് വിഭാഗത്തിലുണ്ട്. അഞ്ച് ജൂറി ചിത്രങ്ങളാണ് ജൂറി വിഭാഗത്തിലുള്ളത്.
മത്സരവിഭാഗത്തില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങളും വിദേശഭാഷാ ചിത്രങ്ങളും ഉള്‍പ്പെടെ 14 ചിത്രങ്ങളുണ്ട്. പി.ശേഷാദ്രി സംവിധാനം ചെയ്ത 'ഡിസംബര്‍ 1', ദേവാശിഷ് മഹീജയുടെ 'ഊംഗ', സജിന്‍ബാബുവിന്റെ 'അസ്തമയം വരെ', സിദ്ദാര്‍ഥ്ശിവയുടെ 'സഹീര്‍' എന്നീ ഇന്ത്യന്‍ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഏഴ് ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ ഉണ്ട്. ദക്ഷിണകൊറിയന്‍ സംവിധായകന്‍ കിംകി ഡുക്കിന്റെ 'വണ്‍ ഓണ്‍ വണ്‍' എന്ന ചിത്രം മേളയിലുണ്ട്.
വേള്‍ഡ് പ്രിമിയര്‍ വിഭാഗത്തിലൂടെ ഏഴു ചലച്ചിത്രങ്ങള്‍ മേളയില്‍ റിലീസ് ചെയ്യുന്നുണ്ട്. ഇതില്‍ അഞ്ചെണ്ണം മലയാളചിത്രങ്ങളാണ്.
മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്യണം
തിരുവനന്തപുരം:
ചലച്ചിത്രമേളയ്ക്കുള്ള ഡെലിഗേറ്റുകള്‍ പ്രദര്‍ശനത്തിന് ഒരുദിവസം മുമ്പായി ഓണ്‍ലൈനായി സീറ്റ് റിസര്‍വ് ചെയ്യണം. ചലച്ചിത്രമേളയുടെ വെബ്‌സൈറ്റുവഴിയാണ് (www.iffk.in) റിസര്‍വ് ചെയ്യേണ്ടത്. പരമാവധി മൂന്ന് ചിത്രങ്ങള്‍ ഒരു ദിവസം റിസര്‍വ് ചെയ്യാം. ഓണ്‍ലൈനായി റിസര്‍വ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് തിയേറ്ററുകളില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍വേഷന്‍ സംവിധാനം പ്രയോജനപ്പെടുത്താം. റിസര്‍വ് ചെയ്ത ചിത്രങ്ങള്‍ക്കുള്ള ടിക്കറ്റുകളും ഈ കൗണ്ടറുകളില്‍ നിന്ന് ലഭിക്കും. ഇത്തരത്തില്‍ എല്ലാ തിേയറ്ററുകളിലും അഞ്ച് കൗണ്ടറുകള്‍ വീതമുണ്ടാകും.
എല്ലാ ദിവസവും രാവിലെ ഒമ്പത് മുതല്‍ വെബ്‌സൈറ്റ് വഴി തൊട്ടടുത്ത ദിവസത്തെ സിനിമയ്ക്ക് റിസര്‍വേഷന്‍ ചെയ്യാം. സിനിമ തുടങ്ങുന്നതിന് അഞ്ച് മിനിട്ട് മുമ്പ് റിസര്‍വേഷന്‍ അവസാനിക്കും. പിന്നെയും സീറ്റുകള്‍ അവശേഷിക്കുന്നുവെങ്കില്‍ തിയേറ്ററുകളില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രവേശനം നല്‍കും. മുന്‍കൂട്ടി റിസര്‍വ് ചെയ്തിട്ടുള്ളവര്‍ക്ക് തിയേറ്ററുകളിലെ കൗണ്ടറുകളില്‍ നിന്ന് ഡെലിഗേറ്റ് പാസ് കാണിച്ച് ടിക്കറ്റുകള്‍ കൈപ്പറ്റാം. സീറ്റ് നമ്പര്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കും. സഹായം ആവശ്യമുള്ളവര്‍ക്കായി എല്ലാ തിയേറ്ററുകളിലും ഹെല്‍പ് ഡെസ്‌കുകളും പ്രവര്‍ത്തിക്കും.
from kerala news edited
via IFTTT